ഒടുവിൽ വീട്ടുകാരെ തേടി മരണവാർത്തയെത്തി; മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി

cy520520 2025-10-28 09:39:50 views 1248
  



കൊല്ലം∙ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. പി.പി.രാധാകൃഷ്ണൻ–ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി (5), അനശ്വര (9).  

  • Also Read 12 വർഷം മുൻപ് നടന്ന കേസ്, ജോലിക്ക് പോകുന്നതിന് തലേന്ന് കസ്റ്റഡി; വിട്ടയയ്ക്കുമെന്ന് ഉറപ്പ് നൽകി കോടതിയിലെത്തിച്ചു, പക്ഷേ...   


ഏഴു വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വർഷം മുൻപാണ് മൊസാംബിക്കിൽ ജോലിക്ക് എത്തുന്നത്. ആറുമാസം മുൻപ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് തിരിച്ചു പോയത്. മകന്റെ തിരിച്ചു വരവിനായി മാതാപിതാക്കളായ പി.പി.രാധാകൃഷ്ണനും ഷീലയും ഭാര്യ ജിത്തുവും സഹോദരനും അടക്കം ബന്ധുക്കൾ ഗംഗയിൽ വീട്ടിൽ പ്രാർഥനയോടെ കഴിയുകയായിരുന്നു. അവസാനമായി 16ന് രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ച്, എല്ലാവരുമായി ശ്രീരാഗ് സംസാരിച്ചിരുന്നു. പിറ്റേദിവസം പുലർച്ചെയാണ് അപകടം. ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്‌നിക്കൽ ഓഫിസറായിരുന്നു.  

  • Also Read തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം   


വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മൊസാംബിക്കിൽ കപ്പൽ അപകടത്തിൽപ്പെട്ടത്. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ കൊണ്ടുപോകുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി. English Summary:
Mozambique Boat Accident claims the life of Sreerag Radhakrishnan from Kollam. His body was recovered near Beira port after the boat capsized. The family was informed by the shipping company authorities, ending their long wait for news.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132911

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.