deltin33 • 2025-10-28 09:39:53 • views 1195
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തതാണ് ഇന്നത്തെ പ്രധാന വാർത്ത. മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത് ദുഃഖ വാര്‍ത്തയായി. ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ നടന്ന കൊള്ളയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതും കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന കണ്ടെത്തലും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും ഇന്ന് വാർത്തകളിൽ ഇടം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ബെംഗളൂരു സ്വദേശിയാണ് അനന്തസുബ്രഹ്മണ്യം.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്.
ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ നടന്ന പെരുംകൊള്ളയുടെ ദൃശ്യങ്ങൾ പുറത്ത്. മോഷ്ടാക്കളിലൊരാൾ രത്നങ്ങൾ പ്രദർശനത്തിനായി സൂക്ഷിച്ച ചില്ലുകൂട് തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടിയത് മധുര സ്വദേശി ബെഞ്ചമിനെ. പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിഞ്ഞു.
ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവർത്തിച്ചു.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MuseeLouvre എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Todays Recap: 20-10-2025 |
|