search
 Forgot password?
 Register now
search

ആളറിയാതിരിക്കാൻ കുടവച്ച് മുഖം മറച്ചു, നിർണായകമായി സിസിടിവി; മുങ്ങിയത് തമിഴ്നാട്ടിലേക്ക്, സംഘട്ടനത്തിനൊടുവിൽ പിടിയിൽ

Chikheang 2025-10-28 09:40:12 views 1256
  



തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്കു മുങ്ങിയ ബെഞ്ചമിനെ പിടിക്കാൻ പൊലീസിന് സഹായകമായത് സിസിടിവി ദൃശ്യങ്ങൾ. അൻപതിലേറെ സിസിടിവി ക്യാമറകളിൽ നടത്തിയ പരിശോധനയിലാണു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ലോറിയുടെ വാതിലടയ്ക്കുന്നതിന്റെയും വാഹനം നീങ്ങുന്നതിന്റെയും ശബ്ദം രാത്രി കേട്ടതായി സമീപവാസികളിലൊരാൾ പറഞ്ഞതും വഴിത്തിരിവായി.  

  • Also Read കഴക്കൂട്ടം ബലാത്സംഗം: ക്രൂരകൃത്യത്തിനു മുമ്പ് പ്രതി മോഷണവും നടത്തി, ഇന്ന് തെളിവെടുപ്പ്   


ബെഞ്ചമിൻ നടക്കുന്നതും പിന്നീട് ലോറി ഓടിച്ചു പോകുന്നതും സിസിടിവിയിലൂടെ പൊലീസ് കണ്ടെത്തി. മോഷണത്തിനായാണ് യുവതിയുടെ മുറിയിലേയ്ക്ക് ആദ്യം ബെഞ്ചമിൻ കയറിയത്. പീഡനത്തിന് ശേഷം മുറിയിൽ നിന്ന് ഒരു കുടയും അയാൾ മോഷ്ടിച്ചിരുന്നു. സിസിടിവി ക്യാമറയിൽ മുഖം പതിയാതിരിക്കാൻ ഈ കുടയുപയോഗിച്ച് മറച്ചാണ് ഇയാൾ നടന്നത്. പ്രതി ബെഞ്ചമിൻ തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ്, ലോറിയുടെ നമ്പർ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ ഇയാളുടെ വിലാസവും ഫോൺ നമ്പരും സംഘടിപ്പിച്ചു. ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നതിനാൽ പ്രതിയുടെ വിവരങ്ങളെല്ലാം ലഭിച്ചു.  

  • Also Read 12 വർഷം മുൻപ് നടന്ന കേസ്, ജോലിക്ക് പോകുന്നതിന് തലേന്ന് കസ്റ്റഡി; വിട്ടയയ്ക്കുമെന്ന് ഉറപ്പ് നൽകി കോടതിയിലെത്തിച്ചു, പക്ഷേ...   


മധുരയിലേക്കു തിരിച്ച ഡാൻസാഫ് സംഘം സൈബർ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാടുകയറിയ സ്ഥലത്ത് ഒരു സ്ത്രീക്കൊപ്പമാണ് ഇയാളെ കണ്ടെത്തിയത്. നേരിയ സംഘട്ടനത്തിനൊടുവിലാണ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ സമാനമായ കേസുകളുണ്ടെന്നാണു സൂചനയെന്നു പൊലീസ് പറഞ്ഞു. English Summary:
Kazhakkoottam Sexual Assault Case: The Kazhakkoottam sexual assault case suspect, Benjamin, was apprehended with the aid of CCTV footage. Police identified him after reviewing over fifty CCTV cameras. He was found in Tamil Nadu with a woman and taken into custody after a brief scuffle.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com