ന്യൂ സൗത്ത് വെയിൽസ്∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബ്രെവാരിനയിൽ കാമിലാറോയി ഹൈവേയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ലൈറ്റ്നിങ് റിഡ്ജിൽ നിന്നുള്ള ജോയൽ വർടക്നിക്കാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 28ന് പുലർച്ചെ 5.15ന് എമർജൻസി സർവീസെത്തിയാണ് കത്തിക്കരിഞ്ഞ വാഹനത്തിലെ തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആകാശം കറുപ്പിച്ച് പുക: ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; കാരണം അവ്യക്തം Gulf News
പ്രതീക്ഷകൾ അണഞ്ഞു: മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഇന്ദ്രജിത്തിനായി തിരച്ചിൽ Other Countries
സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ പരിശോധന നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ബ്രെവാരിനയിലെ ബാർവോൺ റിവർ ഫോറസ്റ്റ് റിസർവിലെ രണ്ട് സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുകയും ഫൊറൻസിക് പരിശോധനയ്ക്കായി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് സഹായകരമായ എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ പൊലീസിനെ അറിയിക്കണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ ബാർൺസ് പറഞ്ഞു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം gofundme.com എന്ന വെബ്‌സൈറ്റിൽ നിന്ന്) English Summary:
A man has been identified after being found dead in a burnt-out car in Brewarrina, New South Wales, Australia. Police are investigating the suspicious circumstances surrounding the death.