LHC0088 • 2025-10-28 09:44:20 • views 1191
പത്തനംതിട്ട ∙ തുലാമാസ പൂജയ്ക്കായി ശബരിമല തുറന്നതുമുതൽ ദിവസവും മഴ പെയ്തിട്ടും രാഷ്ട്രപതി എത്തുന്ന ഇന്നലെ നിലയ്ക്കലിൽ ശക്തമായ മഴ പെയ്യുമെന്നു രണ്ടുദിവസം മുൻപേ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതലുകൾ സ്വീകരിക്കാത്തതാണു രാഷ്ട്രപതിയുടെ സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചയ്ക്കിടയായത്.
തിങ്കളാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പിൽത്തന്നെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നു പുറത്തിറക്കിയ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് ആവർത്തിച്ചു. ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥ വന്നപ്പോൾ കാലാവസ്ഥാ വകുപ്പിനെ വിമർശിച്ചവരുണ്ട്. എന്നാൽ, ഉച്ചയോടെ നിലയ്ക്കൽ മേഖലയിൽ ശക്തമായ മഴ തുടങ്ങി. രാവിലെ രാഷ്ട്രപതി നിലയ്ക്കലിൽ ഇറങ്ങിയിരുന്നെങ്കിൽ മടക്കം പ്രതിസന്ധിയിലായേനെ. നിലയ്ക്കലിലെ ഹെലിപാഡിൽ ഇറങ്ങുന്നത് ഒഴിവാക്കിയത് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാണ്.
- Also Read വിവിഐപി സുരക്ഷാവീഴ്ച മുൻപും; ഡ്രൈവർക്ക് വഴിതെറ്റി, മൻമോഹന്റെ കാർ 5 മിനിറ്റ് നിന്നു
പക്ഷേ, മുന്നറിയിപ്പുകൾ ലഭിച്ചിട്ടും പകരം പത്തനംതിട്ടയിലെ പ്രമാടത്ത് ഹെലിപാഡ് ഒരുക്കാൻ തലേദിവസം രാത്രിവരെ കാത്തിരിക്കേണ്ടിവന്നത് വൻ വീഴ്ചയായി. പ്രമാടത്തുനിന്നു നിലയ്ക്കൽ വരെ രാഷ്ട്രപതിയെ റോഡ് മാർഗം എത്തിച്ചത് ട്രയൽ റൺ പോലും നടത്താതെയാണ്.
സുരക്ഷാ വീഴ്ചകൾ
∙ ഒക്ടോബർ 5നാണ് രാഷ്ട്രപതിയുടെ ഓഫിസിൽനിന്നു ശബരിമല സന്ദർശനം സംബന്ധിച്ച സ്ഥിരീകരണം വരുന്നത്. 2 ആഴ്ചയിലേറെ സമയം ലഭിച്ചിട്ടും മുന്നൊരുക്കങ്ങൾ പാളി
∙ പ്രമാടത്ത് 3 ഹെലിപാഡുകൾ പുതുതായി കോൺക്രീറ്റ് ചെയ്തത് അർധരാത്രി മുതൽ ഇന്നലെ രാവിലെ 6 വരെ
∙ പ്രമാടത്ത് ഹെലിപാഡിനു ചുറ്റും സുരക്ഷാ വേലിയില്ല, പലപ്പോഴും നായ്ക്കൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിനടുത്തുവരെയെത്തി.
∙ നിലയ്ക്കലിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ തയാറാക്കേണ്ട മറ്റു പ്ലാനുകൾ (റോഡ് വഴി) പരിശോധിച്ചില്ല
∙ പ്രമാടത്തെ മൂന്നാം ഹെലിപാഡ് പൂർത്തിയായത് രാവിലെ 6ന്, ഇത് ഉറയ്ക്കാത്തതിനാൽ ഉപയോഗിക്കാനായില്ല. English Summary:
Weather Warning Ignored: President\“s Helipad Prepared Hours Before Landing, Revealing Security Failure |
|