ഡൽഹിയിലെ ‘488’ ൽ നിന്ന് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത് ‘17’ എന്ന ശുദ്ധമായ നിലയിലേക്ക്

LHC0088 2025-10-28 09:45:37 views 1148
  



പത്തനംതിട്ട ∙ കേരള സന്ദർശനത്തിനായി രാഷ്ട്രപതി പുറപ്പെടുമ്പോൾ ഡൽഹിയിലെ വായുഗുണനിലവാരം അങ്ങേയറ്റം പരിതാപകരമായിരുന്നു. വായുഗുണനിലവാരം അളക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് 488 വരെ ഉയർന്നു. ഒരു ഘനമീറ്റർ വായുവിലെ ധൂളികളുടെയും രാസവസ്തുക്കളുടെയുമെല്ലാം അളവ് ചേർത്ത് തയാറാക്കുന്നതാണ് ഈ സൂചകം. ശ്വസിക്കാൻ പറ്റാത്തത്ര മലിനമാണ് ഈ വായു. കഴിഞ്ഞദിവസം ആഘോഷങ്ങളുമായി ബന്ധപ്പെട്ട പടക്കം പൊട്ടിക്കലും മറ്റും കൂടിചേർന്നതോടെയാണ് ഇത് ഒരുഘട്ടത്തിൽ 675 വരെ ഉയർന്നത്. കാറ്റുനിലച്ച് രാത്രി താപനില താഴുകയും ചെയ്തതോടെ വിഷധൂളികൾ അന്തരീക്ഷത്തിൽ ഏറേനേരം തങ്ങിനിന്നു. എന്നാൽ, ശബരിമല ദർശനത്തിനായി രാഷ്ട്രപതി ഹെലികോപ്ടറി‍ൽ ഇറങ്ങുമ്പോൾ പത്തനംതിട്ട ജില്ലയിലെ 24 മണിക്കൂറിലെ ശരാശരി വായുഗുണനിലവാരം ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ടതായിരുന്നു.
READ ALSO

  • മരം ഒടിഞ്ഞുവീണു; കാത്തുനിന്ന് രാഷ്ട്രപതി: 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി Pathanamthitta
      

         
    •   
         
    •   
        
       
  • മറക്കില്ല, ഈ യാത്ര; ശരണവഴിയിലൂടെയുള്ള രാഷ്ട്രപതിയുടെ യാത്ര ഇങ്ങനെ Pathanamthitta
      

         
    •   
         
    •   
        
       


ഒരു ഘനമീറ്റർ വായുവിൽ മാലിന്യങ്ങളുടെ തോത് കേവലം 17 മുതൽ 42 വരെ മാത്രം. അസമിലെ തെസ്പൂര് കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന ഇടമാണ് പത്തനംതിട്ട. പത്തനംതിട്ട ഇടത്താവളത്തിലെ മാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. ശബരിമലയിൽ സീസൺ കാലത്ത് മാത്രമാണ് വായൂനിരീക്ഷണം നടത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ വായുഗുണനിലവാരത്തിൽ പിന്നിൽ തിരുവല്ലയിൽ ആണ്.  42 ആണ് ഇൻഡക്സ്. അന്തരീക്ഷ വായുവിലെ സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, പൊടി തുടങ്ങിയ മാലിന്യങ്ങളുടെ അളവ് പരിശോധിച്ച് തയാറാക്കുന്നതാണ് വായുഗുണനിലവാര ഇൻഡക്സ്. ഇത് 100 നു താഴെ നിന്നാലേ വായു ഗുണനിലവാരമുള്ളതാണെന്നു പറയാനാവൂ. ഡൽഹിയിലും മറ്റും ഇത് ചിലസമയങ്ങളിൽ 400 കടക്കുന്നതോടെ അപകടകരമാകും.

ചാറ്റമഴയിൽ മേഘപടലങ്ങളെ അതിജീവിച്ച് ഹെലികോപ്റ്റർ
പ്രമാടം ഹെലിപാഡിൽനിന്ന് രാഷ്ട്രപതിയുടെ വിമാനം പറന്നുയർന്നതും പ്രതികൂല കാലാവസ്ഥയെ അതീജീവിച്ച്. പ്രമാടത്തുനിന്ന് ഉയരുമ്പോൾ താഴ്ന്നിറങ്ങുന്ന മഴമേഘങ്ങൾ ആകാശത്തുണ്ടായിരുന്നു.  മലയോര പ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥ വന്നാൽ കാഴ്ചാദൂരം കുറയാൻ സാധ്യതയുണ്ട്. ഇത്തരം മൺസൂൺ സാഹചര്യങ്ങളിൽ പൈലറ്റുമാർ നേർക്കാഴ്ചയെക്കാൾ പൂർണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെയാവും ആശ്രയിക്കുക.  

ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കൃത്യമായ പരിശീലനം ലഭിച്ചവരാണ് വൈമാനികർ. പ്രതിബന്ധങ്ങളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.  എത്രയുംവേഗം ഈ മേഘപടലത്തിനു മുകളിലേക്കു കടന്ന് സുരക്ഷിത ഉയരം ആർജിക്കാനാവും ഇത്തരം സന്ദർഭങ്ങളിൽ പരിശ്രമിക്കുക എന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. മേഘത്തെ ഭേദിച്ച് നിശ്ചിത ഉയരത്തിലെത്തുന്നതോടെ പറക്കൽ സുഗമമാകും. English Summary:
Air quality in Pathanamthitta is remarkably better than Delhi. The air quality index in Pathanamthitta was among the best in India when the President visited, contrasting sharply with Delhi\“s hazardous levels. This underscores the importance of air quality monitoring and management.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134225

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.