deltin33 • 2025-10-28 09:46:11 • views 1242
തിരുവനന്തപുരം ∙ ശബരിമലയിൽ അയ്യപ്പ ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കേരളത്തിന്റെ ദേവസ്വം, സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി. എൻ.വാസവൻ ഉപഹാരമായി നൽകിയത് അയ്യപ്പ ശിൽപം. ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതിക്കു സമ്മാനിച്ച അയ്യപ്പ വിഗ്രഹം നിർമിച്ചത് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ വില്ലേജിലെ ശിൽപി കുമാറപുരം സ്വദേശി ഡി.ഹേമന്ദ് കുമാറാണ്.
സർക്കാരിന്റെ അയ്യപ്പ സംഗമത്തിനായി നിർമിച്ച വിഗ്രഹമാണ് രാഷ്ട്രപതിക്കു സമ്മാനിച്ചത്. രണ്ടു വർഷത്തോളമായി ക്രാഫ്റ്റ് വില്ലേജിൽ ശിൽപിയാണ് ഹേമന്ദ് കുമാർ. നാല് മാസം ചെലവിട്ടാണ് ഈ അയ്യപ്പ വിഗ്രഹം ഹേമന്ദ് കുമാർ നിർമിച്ചത്. 3 അടി പൊക്കവും രണ്ടര അടി വീതിയും 20 കിലോയോളം ഭാരവുമാണ് വിഗ്രഹത്തിനുള്ളത്. കുമ്പിൾ മരത്തിലാണ് ഇത് നിർമിച്ചത്. ശിൽപികളാണ് ഹേമന്ദ്കുമാറിന്റെ കുടുംബം. അച്ഛനും ശിൽപിയായിരുന്നു.12 വയസ്സ് മുതൽ ശിൽപ നിർമാണം നടത്തുകയാണ് ഹേമന്ദ് കുമാർ. English Summary:
Ayyappa Idol crafted by Hemanth Kumar from Vellalar Crafts Village was gifted to the President. Hemanth Kumar sculpted the idol from Kumbil wood, and it represents the rich artistic heritage of Kerala. |
|