തിരുവനന്തപുരം∙ ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ രാപ്പകൽ സമരവും സെക്രട്ടേറിയറ്റ് ഉപരോധവുമായി ബിജെപി. ഒക്ടോബർ 24, 25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും. സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
Also Read ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, ജനങ്ങളെ വഞ്ചിച്ചാൽ റോഡിൽ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം’
സ്വർണമോഷണത്തിൽ കൃത്യമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അന്വേഷണം ഉന്നതിലേക്ക് എത്താതെ ജീവനക്കാരെ മാത്രം പ്രതിയാക്കി രക്ഷപ്പെടാൻ ആരെയും അനുവദിക്കില്ല. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പങ്ക് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ ദേവസ്വം ബോർഡുകൾ ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും നടന്നത് വൻമോഷണമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
സ്വർണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക, ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളിലൂടെ അന്വേഷിപ്പിക്കുക, സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര സിഎജി ഓഡിറ്റ് നടത്തുക എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് അറിയിച്ചു.
സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
English Summary:
BJP is holding a day and night protest and will blockade the Secretariat, demanding action against those involved in Sabarimala gold theft.