search
 Forgot password?
 Register now
search

‘വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളിൽ പങ്കെടുക്കണം’, ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വേടൻ; ഹൈക്കോടതിയെ സമീപിച്ചു

LHC0088 2025-10-28 09:46:24 views 1156
  



കൊച്ചി ∙ വിദേശത്തടക്കം സംഗീത പരിപാടികൾ ഉള്ളതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയിൽ. ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തിൽ ജസ്റ്റിസ് സി.പ്രതീപ് കുമാർ സർക്കാരിൽനിന്നു വിശദീകരണം തേടി.  

  • Also Read ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; 27വയസ്സുകാരിയെ പീഡിപ്പിച്ചത് 5 പേർ ചേർന്ന്, പ്രതികൾ പിടിയിൽ   


ഈ മാസം 25ന് കൊളംബോ, നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമനി എന്നിവിടങ്ങളിലാണ് തന്റെ സംഗീതപരിപാടികൾ എന്ന് ഹർജിയിൽ വേടൻ പറയുന്നു. എന്നാൽ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാൻ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിൽ പറയുന്നത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. സ്റ്റേജ് ഷോകൾ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ഇത്തരമൊരു വ്യവസ്ഥ ഏർപ്പെടുത്തുന്നതിലൂടെ. മാത്രമല്ല, ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹർജിയിൽ‍ പറയുന്നു.

  • Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?   


ജാമ്യവ്യവസ്ഥയിൽ ഇളവു തേടി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. നേരത്തെ, വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയോട് മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് തങ്ങൾ പിൻവലിക്കുകയാണെന്ന് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ യുവതി നൽകിയ ഹർജിക്കുള്ള മറുപടിയായാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 2020 ഡിസംബറിൽ ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോൾ തന്നോട് ലൈംഗികാതിക്രമം കാട്ടിയെന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരുന്നു. ഈ പരാതിയിൽ സെന്‍‌ട്രൽ പൊലീസ് വേടനെതിരെ റജിസ്റ്റർ ചെയ്ത കേസാണ് ഇത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും നിലവിൽ ജാമ്യത്തിലാണ് വേടൻ.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rapper Vedan Appeals to High Court for Bail Relaxation: . He has approached the Kerala High Court to modify restrictions imposed by the Sessions Court in a sexual assault case. Vedan argues the current conditions hinder his ability to work and do not impact the investigation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com