search
 Forgot password?
 Register now
search

തൃണമൂൽ വേണ്ട കോൺഗ്രസ് മതി; മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ സഹോദരൻ കോൺഗ്രസിലേക്ക്

deltin33 2025-10-29 08:23:17 views 836
  

  



ന്യൂഡൽഹി∙ മേഘാലയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുൾ സാങ്മയുടെ സഹോദരൻ സെനിത് സാങ്മ തൃണമൂൽ കോൺഗ്രസ് വിട്ട് കോൺഗ്രസിലേക്ക്. മുകുൾ സാങ്മ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കായിക വകുപ്പ് മന്ത്രിയായിരുന്നു സെനിത് സാങ്മ. നാളെ മേഘാലയയിലെ പിസിസി ആസ്ഥാനത്ത് സെനിത് സാങ്മ കോൺഗ്രസ് മെംബർഷിപ്പ് സ്വീകരിക്കുമെന്നാണ് വിവരം. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ 2021ലാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. മുകുളിന്റെ രാഷ്ട്രീയ നീക്കങ്ങളെല്ലാം ആസൂത്രണം ചെയ്യുന്ന സെനിത്തിനെ തങ്ങളുടെ ക്യാംപിലേക്ക് എത്തിക്കുക വഴി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.

  • Also Read വോട്ടെടുപ്പ് നടത്തരുത്, സാക്ഷ്യപത്രത്തിൽ ഒപ്പിടണം; സ്ഥാനാർഥി നിർണയം തർക്കരഹിതമാക്കാൻ കെപിസിസി   


മുകുൾ സാങ്മയെ തിരികെ പാർട്ടിയിലേക്ക് എത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു താൽപര്യമില്ല. എന്നാൽ അദ്ദേഹവുമായി അടുപ്പമുള്ള തൃണമൂൽ നേതാക്കളെ പാർട്ടിയിൽ നിന്ന് അടർത്തിയെടുത്ത് കോൺഗ്രസിൽ എത്തിക്കുകയാണ് ലക്ഷ്യം. സെനിത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് ഒരുപാട് പേർ പാർട്ടിയിലേക്ക് എത്തുമെന്നും മുകുൾ ഒറ്റപ്പെടുമെന്നും ആണ് കോൺഗ്രസ് കണക്കുക്കൂട്ടൽ. സെനിത്തിന്റെ വരവ് അദ്ദേഹത്തിന് സ്വാധീനമുള്ള ഗാരോ ഹിൽസിൽ നടക്കാൻ പോകുന്ന ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിലും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കരുതുന്നത്.   സെനിത് സാങ്മ (ഫയൽ ചിത്രം)

53 വയസ്സുകാരനായ സെനിത്ത് സാങ്മ 2003, 2013, 2018 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിലാണ് വിജയിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മേഘാലയ യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്, എഐസിസി സെക്രട്ടറി എന്നീ പാർട്ടി പദിവകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Former Chief Minister of Meghalaya Mukul Sangma\“s brother Zenith Sangma Joins Congress
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467440

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com