search
 Forgot password?
 Register now
search

ചവറയിൽ നാലര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു; അപകടം സ്കൂളിൽ നിന്നു മടങ്ങിയെത്തിയതിനു പിന്നാലെ

Chikheang 2025-10-29 08:23:49 views 1232
  



ചവറ ∙ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു നാലര വയസ്സുകാരൻ മരിച്ചു. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ  അറ്റ്‌ലാൻ അനീഷ് ആണ് മരിച്ചത്. ചൊവ്വാ‌ഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. അറ്റ്ലാൻ അമ്മയുടെ കുടുംബവീട്ടിൽ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കൾ യുകെയിലാണ്.

  • Also Read അമീബിക് മസ്തിഷ്‌ക ജ്വരം: കാരണങ്ങളറിയാന്‍ ആരോഗ്യ വകുപ്പും വിദഗ്ധരും ഫീല്‍ഡുതല പഠനം ആരംഭിച്ചു   


നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ പഠിക്കുന്ന അറ്റ്‌ലാൻ, സ്കൂളിന്റെ വാഹനത്തിൽ വന്നിറങ്ങി അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്‌റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി അപ്പുപ്പന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരണമടത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. English Summary:
Tragic Drowning Incident in Chavara: Child drowned in Kerala is the main focus. A four-and-a-half-year-old boy tragically died after falling into a waterlogged area near his home in Chavara, Kollam. The incident occurred in Neendakara Thazhathuruthil, highlighting the dangers of unsupervised access to water bodies.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157929

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com