കാബൂൾ∙ മൂന്ന് ദിവസം നീണ്ട ചർച്ചകൾ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ സംഘർഷം തുടരുമെന്ന് സൂചന. സമാധാന ചർച്ചകൾ ഇന്നലെ അവസാനിച്ചുവെങ്കിലും പരിഹാര മാർഗങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിക്കാതെ വന്നതോടെയാണ് മേഖല വീണ്ടും അശാന്തിയിലേക്ക് നീങ്ങിയത്. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ സംഘർഷം വീണ്ടും ഉടലെടുക്കാനാണ് സാധ്യത.
Also Read ‘അഫ്ഗാനിസ്ഥാനിലെ ഡ്രോൺ ആക്രമണം ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിനെ തുടർന്ന്’: വെളിപ്പെടുത്തലുമായി പാക്കിസ്‌ഥാൻ
2021ൽ കാബൂളിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ അക്രമണമാണ് മേഖലയിൽ സംഭവിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലം വെടിനിർത്തൽ കരാറിൽ എത്തുന്നതിനായാണ് ഒക്ടോബർ 25ന് ചർച്ചകൾ ആരംഭിച്ചതെങ്കിലും ശാശ്വത സമാധാനം കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒക്ടോബർ 19ന് ദോഹയിൽ നടന്ന മധ്യസ്ഥത ചർച്ചയിൽ ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു.
Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
ടിടിപി തലവനെ ലക്ഷ്യമിട്ട് കാബൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഒക്ടോബറിൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. പിന്നാലെ 2,600 കിലോമീറ്റർ (1,600 മൈൽ) അതിർത്തിയിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം നടത്തുകായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ച് പാക്കിസ്ഥാൻ സൈനികരും 25 പാക്കിസ്ഥാൻ താലിബാൻ ഭീകരവാദികളും കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
Afghanistan Pakistan conflict remains unresolved after peace talks failed. The failure to reach a consensus in Istanbul threatens renewed conflict and regional instability.