cy520520 • 2025-10-30 02:50:54 • views 683
തിരുവനന്തപുരം∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വസന്ത.
- Also Read ഉല്ലാസയാത്ര ദുരന്തമായി, ഗുണ്ടൽപ്പേട്ട് അപകടത്തിൽ പരുക്കേറ്റ ഒന്നരവയസ്സുകാരനും മരിച്ചു; ആകെ മരണം 3
പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിലെ മറ്റുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 31 ആയി. English Summary:
Amoebic Meningoencephalitis Death: Amoebic meningoencephalitis claims another life in Thiruvananthapuram, Kerala. Vasantha (77) passed away after battling the rare brain fever, raising the state\“s death toll to 31 this year. |
|