search
 Forgot password?
 Register now
search

ആണവചാരവൃത്തിയിൽ ഡൽഹിയിൽ അറസ്റ്റ്; റഷ്യയിൽ നിന്ന് ആണവ ഡിസൈനുകൾ ഇറാന് കൈമാറി, ആഡംബര ജീവിതം

deltin33 2025-10-30 03:21:07 views 1245
  



ന്യൂഡൽഹി ∙ ചാരപ്രവർത്തനം ആരോപിച്ച് മുഹമ്മദ് ആദിൽ ഹുസൈനി (59) എന്നയാളെ ‍ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു വിദേശ ആണവ ശാസ്ത്രജ്ഞനുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തി. പല സ്ഥലങ്ങളിൽ, പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ വ്യാജ രേഖകൾ‌ ഉപയോഗിച്ചു പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു നിർണായക വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.

  • Also Read മോദിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യയുമായി ഡീൽ ഉടനെന്നും പ്രഖ്യാപനം, കുതിച്ചുകയറി ചെമ്മീൻ, വസ്ത്ര ഓഹരികൾ   


ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ 2 വ്യാജ പാസ്പോർട്ടുകളും കണ്ടെത്തി.റഷ്യയിലെ ശാസ്ത്രജ്ഞരിൽനിന്ന് ന്യൂക്ലിയർ ഡ‍ിസൈനുകൾ വാങ്ങി ഇറാനിലെ ശാസ്ത്രജ്ഞർക്കു കൈമാറിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിഫലമായി കിട്ടിയ പണം ദുബായിൽ വസ്തു വാങ്ങാൻ നിക്ഷേപിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര ജീവിതത്തിനും പണം ഉപയോഗിച്ചു. കോടതിയിൽ ഹാജരാക്കിയ ഹുസൈനിയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  English Summary:
Man arrested for spying : Delhi Police arrested Mohammed Adil Hussaini for espionage, revealing links to foreign nuclear scientists and transfer of nuclear designs from Russia to Iran. Fake passports recovered.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com