search
 Forgot password?
 Register now
search

‘പുതുവെള്ളത്തിലെ ഊത്തമീനുകൾ പോലെ പെൻഷൻകാരുടെ പ്രതികരണം; അടുത്തതും ഞങ്ങൾത്തന്നെ, പ്രതിപക്ഷം പേടിക്കേണ്ട’

cy520520 2025-10-30 21:21:13 views 1196
  



കണ്ണൂർ∙ 2021ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. പ്രഖ്യാപിച്ച കാര്യങ്ങൾ ആരുടെയും തലയിലിടുമെന്ന് പ്രതിപക്ഷം വിഷമിക്കേണ്ട. അടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഇതു ഭംഗിയായി കൈകാര്യം ചെയ്യുമെന്ന ലക്ഷ്യബോധത്തിൽ നിന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും വാസവൻ പറഞ്ഞു.

  • Also Read തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം   


പെൻഷൻ കൈക്കൂലി ആണെന്നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സി. വേണുഗോപാൽ പറഞ്ഞത്. വാസ്തവത്തിൽ പെൻഷനേഴ്സിനെ അപമാനിക്കുകയാണ് ചെയ്തത്.  രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറണമെന്ന് ആദ്യത്തെ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു. അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകാൻ പോകുകയാണ്.

  • Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“   


ഒരു തവണ മാത്രമാണ് യുഡിഎഫ് സർക്കാർ പെൻഷൻ വർധിപ്പിച്ചത്. ബാക്കി എല്ലാ തവണയും പെൻഷൻ വർധിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് കാലത്തെ 18 മാസത്തെ മുഴുവൻ കുടിശികയും കൊടുത്തു തീർത്തു. പുതുവെള്ളത്തിൽ ഊത്തമീനുകൾ തുള്ളിച്ചാടിക്കളിക്കുന്നതുപോലെയാണ് പെൻഷനേഴ്സിന്റെ പ്രതികരണമെല്ലാം വന്നിട്ടുള്ളത്. വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുമെന്നു പറഞ്ഞു. അതെന്താണ് നടപ്പാക്കാത്തതെന്നു പ്രതിപക്ഷം പലവട്ടം ചോദിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ അതും നടപ്പാക്കി. ഇപ്പോൾ പ്രതിപക്ഷം അതിനെതിരെ വിമർശനം ഉന്നയിക്കുന്നു. സർക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം അപമാനിക്കാൻ ശ്രമിക്കുകയാണ്.
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ അത് പിടിച്ചെടുക്കാനുള്ള അധികാരം പ്രത്യേക അന്വേഷണ സംഘത്തിനുണ്ട്. സമര്‍ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളതെന്നും വാസവൻ പറഞ്ഞു. English Summary:
Kerala Government Development plans implemented according to election manifesto: The LDF government focuses on achieving its promises and ensuring welfare for the people, said by Minister V.N. Vasavan
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com