കടുത്ത എതിർപ്പിനിടയിലും കേരളത്തിൽ എസ്ഐആറിന് തുടക്കമിട്ടതാണ് ഇന്നത്തെ പ്രധാനവാർത്ത. അതിദി നമ്പൂതിരി കൊലക്കേസിലും തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊല കേസിലും പ്രതികൾക്ക് ശിക്ഷാ വിധി പ്രഖ്യാപിച്ചതും ഇന്നത്തെ പ്രധാനവാർത്തയായിരുന്നു. ആണവായുധം പരീക്ഷിക്കാൻ ട്രംപ് നിർദേശിച്ചതും പിഎം ശ്രീ വിവാദത്തിനിടെ സിപിഐ മന്ത്രി ജി.ആർ.അനിൽ തന്നെ പുച്ഛിച്ചെന്ന ശിവൻകുട്ടിയുടെ പരാതിയും ഇന്നത്തെ മറ്റ് പ്രധാനപ്പെട്ട വാർത്തകളായിരുന്നു.
Also Read 15വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്
രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെ സംസ്ഥാനത്ത് സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആര്‍) തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്കാണ് ആദ്യമായി എന്യൂമറേഷന്‍ ഫോം നല്‍കിയത്. എസ്‌ഐആര്‍ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനതത് എസ്‌ഐആര്‍ നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിരുന്നു.
Also Read കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
തൊടുപുഴ ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (79) വധശിക്ഷയും 5 ലക്ഷംരൂപ പിഴയും വിധിച്ചു. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണു മരിച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2022 മാർച്ച് 19ന് രാത്രിയിലായിരുന്നു കൂട്ടക്കൊല നടന്നത്.
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
അഞ്ചരവയസ്സുകാരി അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അതിദിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അതിദിയുടെ രണ്ടാനമ്മയുമായ റംലത്ത്ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കു ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. വിചാരണ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. ഇരുവരെയും ഇന്നലെ രാത്രി നടക്കാവ് പൊലീസ് രാമനാട്ടുകരയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ആണവായുധങ്ങൾ പരീക്ഷിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധകാര്യ വകുപ്പിനു നിർദേശം നൽകി. ആണവശക്തിയിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. നടപടികൾ ഉടൻ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ചില രാജ്യങ്ങൾ’ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനു മറുപടിയായാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങളേക്കാൾ ആണവായുധങ്ങൾ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
പിഎം ശ്രീ വിഷയത്തില്‍ മുട്ടുമടക്കേണ്ടിവന്നതിന്റെ കടുത്ത അമര്‍ഷത്തില്‍ സിപിഐ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സിപിഐ ആസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോള്‍ മന്ത്രി ജി.ആര്‍.അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന മാധ്യമങ്ങളിൽ നടത്തിയെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണത്തിന് എസ്‌ഐടി. ഹൈക്കോടതിയുടെ ചില നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് 2019 മുതല്‍ 2025 വരെയുള്ള ബോര്‍ഡ് അംഗങ്ങളുടെ മൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. English Summary:
TODAY\“S RECAP 30-10-2025