search
 Forgot password?
 Register now
search

15വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

LHC0088 2025-10-30 23:21:09 views 813
  



തിരുവനന്തപുരം∙ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി ഓട്ടോയ്ക്കുള്ളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. പ്രതി ഷമീറിനെ (37) തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ള ആണ് ശിക്ഷിച്ചത്. കുട്ടിക്ക് പിഴത്തുകയും സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കണം.  

  • Also Read ‘എല്ലാരും തീർന്നോ?’: ആരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കിയുള്ള കൊടുംക്രൂരത; കൊച്ചുമക്കളെ പോലും വെറുതെവിട്ടില്ല   


2023 ഫെബ്രുവരി 24 രാത്രിയിലാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരിയെ സഹായിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി ഓട്ടോയില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രികര്‍ ഇതു കണ്ടു. ഇതോടെ പ്രതി കുട്ടിയുമായി ഓട്ടോയില്‍ കടന്നു. ബൈക്ക് യാത്രികർ വഞ്ചിയൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഓട്ടോയെ പിന്തുടരുകയും ചെയ്തു. ഇതു കണ്ട പ്രതി കുട്ടിയെ തമ്പാനൂരില്‍ ഇറക്കിവിട്ട് ഓട്ടോയില്‍ രക്ഷപ്പെട്ടു.  

  • Also Read എസ്ഐആറിൽ സഹകരിച്ചില്ലെങ്കിൽ ഇനി നാട്ടിൽ വോട്ടും ഇല്ല; ബിഎൽഒ നേരിട്ടെത്തും വീട്ടിൽ; മലയാളികൾ എന്താണ് ചെയ്യേണ്ടത്? അറിയേണ്ടതെല്ലാം   


റോഡില്‍നിന്നു പൊട്ടിക്കരഞ്ഞ കുട്ടിയെ നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളജ് സി.ഐ പി.ഹരിലാല്‍, എസ്.ഐ എ.എല്‍.പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്.
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Child abuse case verdict in Kerala results in a harsh punishment. The accused received 18 years imprisonment and a fine of ₹90,000 for the crime.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com