search
 Forgot password?
 Register now
search

കഴക്കൂട്ടത്ത് ജീപ്പ് വളഞ്ഞ് പൊലീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു: പ്രതിയ്ക്ക് 28 വർഷം കഠിന തടവ്

cy520520 2025-11-1 23:21:12 views 1262
  



തിരുവനന്തപുരം ∙ കൊടും കുറ്റവാളികളായ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിക്ക് 28 വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയും ശിക്ഷ. ഉളിയാഴ്ത്തറ അരുവിക്കരക്കോണം വട്ടകരിക്കകം പുതുവല്‍ പുത്തന്‍ വീട്ടില്‍ രതീഷിനെയാണ് ഒന്നാം സബ് കോടതി ജഡ്ജി മറിയം സലോമി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി നാലു വര്‍ഷം  തടവ് അനുഭവിക്കണം. കേസിലെ ആറാം പ്രതിയാണ് ഇയാൾ. നേരത്തേ അഞ്ചു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.  

  • Also Read ആകാശത്തേക്ക് വെടിവച്ച് മകൻ, വി‍ഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പിതാവ്; ഇരുവരും അറസ്റ്റിൽ   


ഒളിവില്‍ പോയ രതീഷ് ഈയിടെയാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കൊടും കുറ്റവാളികളെ അന്വേഷിച്ചാണ് പൊലീസ് കഴക്കൂട്ടം മേനംകുളം കൽപന കോളനിക്ക് സമീപമുളള മേനംകുളം സ്‌കൂളില്‍ എത്തിയത്. രാത്രി പ്രതികള്‍ ഇവിടെ തമ്പടിക്കുന്നതായുളള രഹസ്യവിവരത്തെ തുടര്‍ന്നാണ് കഴക്കൂട്ടം എസ്ഐ ശിവരാജന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തിരച്ചിലിനിറങ്ങിയത്. പൊലീസ് സംഘത്തെ കണ്ട പ്രതികള്‍ ജീപ്പു വളഞ്ഞ് നാല് ദിശയില്‍ നിന്നും സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. ആക്രമണത്തിൽ എസ്ഐക്കും സംഘത്തിനും പരുക്കേറ്റതിനൊപ്പം ജീപ്പും കത്തി നശിച്ചിരുന്നു. 2004 മാര്‍ച്ച് 23 നായിരുന്നു സംഭവം.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ   


കഴക്കൂട്ടം സിഐ ആയിരുന്ന പി. രഘുവാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഏഴാം പ്രതി പീലി ഷിബു ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനായി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ വിചാരണ ഉടന്‍ ആരംഭിക്കും. മറ്റൊരു ഗുണ്ടയായിരുന്ന അപ്രാണി കൃഷ്ണ കുമാറിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിരപ്പിന്‍കോട് രാധാകൃഷ്ണന്‍ നായര്‍ ഹാജരായി.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Accused Gets 28 Years imprisonment for Throwing Explosives targeted Police: Man was sentenced to 28 years of rigorous imprisonment and a fine of ₹1,20,000 for throwing explosives at a police team. This case involves a violent attack on law enforcement officers during an investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com