search
 Forgot password?
 Register now
search

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിൽ തർക്കം; സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്ന് യുവാവ്

cy520520 2025-11-1 23:21:13 views 975
  



ബെംഗളൂരു ∙ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവ് സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് (41) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയവാഡ സ്വദേശി സോമല വംശി (24) അറസ്റ്റിലായി.

  • Also Read ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഷോറൂം ജീവനക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; ആക്രമണം ലഹരിമരുന്ന് നൽകിയ ശേഷം   


ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. നൈറ്റ് ഷിഫ്റ്റിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനൊടുവില്‍ സോമല, ഡംബല്‍ കൊണ്ട് ഭീമേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ സോമല വംശി, ഗോവിന്ദ്‌രാജ് നഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  English Summary:
Coworker Kills Man with Dumbbell in Bengaluru: Man was killed by a coworker during a night shift due to a dispute over turning off the lights. The accused surrendered to the police after the incident in Bengaluru.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153620

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com