കെ.കെ.അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു

Chikheang 2025-11-3 22:24:11 views 951
  



കോഴിക്കോട് ∙ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ.കെ.അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ (80) അന്തരിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, കേരള മുസ്‌ലിം ജമാഅത്ത്, മർകസുസ്സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയവയുടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുകയായിരുന്നു. കട്ടിപ്പാറ അൽ ഇഹ്‌സാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്. നിരവധി സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും നേതൃസ്ഥാനവും വഹിച്ചിരുന്നു. സമസ്ത കേരള സുന്നി യുവജന സംഘം വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

  • Also Read ‘സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കല്ല, പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷക്കാരൻ‌, അര്‍ഹിച്ച പരിഗണന നൽകി’   


കോഴിക്കോട് ജില്ലയിലെ മങ്ങാട് കുറുപ്പനക്കണ്ടി തറവാട്ടിൽ കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ലാണ് ജനനം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചിക്കടുത്ത പാലക്കാട്, കൊടുവള്ളിക്ക് അടുത്ത ഉരുളിക്കുന്ന് പള്ളി, ആക്കോട് ജുമാ മസ്ജിദ്, ഐക്കരപ്പടി പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ പള്ളി, ചാലിയം ജുമാ മസ്‌ജിദ്‌, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലാണ് മതപഠനം നടത്തിയത്. ഇ.കെ.ഹസൻ മുസ്‌ലിയാർ, ഇമ്പിച്യാലി മുസ്‌ലിയാർ, അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, അബുൽ ഹസൻ കെ.അബ്ദുല്ല മൗലവി, മാങ്കടവ് അബ്ദുല്ല മുസ്‌ലിയാർ, ഉസ്താദുൽ അസാതീദ് ഒ.കെ.സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത് എന്നിവരാണ് പ്രധാന ഗുരുവര്യർ. താമരശ്ശേരിക്കടുത്ത കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം.  

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


കൊടുവള്ളിക്കടുത്ത കരുവൻപൊയിൽ ദർസിലാണ് ഇസ്‌ലാമിക അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം വടകര അടക്കാതെരുവ്, അന്നശ്ശേരി, എളേറ്റിൽ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കിൽ എന്നിവിടങ്ങളിലും ദർസ് നടത്തി. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ക്ഷണം സ്വീകരിച്ച് 1988ൽ കാരന്തൂർ ജാമിഅ മർകസിൽ മുദരിസായി. ബീഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുനീറ, ശരീഫ, ഹബീബ, സുമയ്യ, ആബിദ, അബ്‌ദുറഹ്‌മാൻ, സഹ്ൽ സഖാഫി. മരുമക്കൾ: മുഹമ്മദ് ബാഖവി, അബ്ദുസമദ്, സലാം ദാരിമി, ശുക്കൂർ, ബശീർ, സൽവ.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
K.K.Ahmad Kutty Musliyar Passes Away: K.K.Ahmad Kutty Musliyar, a prominent religious figure, has passed away. He was a member of Samastha Kerala Jem-iyyathul Ulama and held key positions in various Sunni organizations. His contributions to Islamic education and community leadership will be remembered.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137335

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.