search
 Forgot password?
 Register now
search

20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും, 50 പേർക്ക് ഒരു പൊലീസുകാരൻ; പൊതു മാനദണ്ഡവുമായി തമിഴ്നാട്

deltin33 2025-11-7 12:21:01 views 1064
  



ചെന്നൈ ∙ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ യോഗങ്ങൾക്കും റാലികൾക്കും പൊതുമാനദണ്ഡവുമായി തമിഴ്നാട്. യോഗങ്ങളും റാലികളും നടത്തുന്നതിനു കുറഞ്ഞത് 10 ദിവസം മുൻപ് അനുമതി തേടണം. പൊതു, സ്വകാര്യമുതലുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പാർട്ടികൾ ഏറ്റെടുക്കണമെന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സർവകക്ഷി യോഗത്തിലെടുത്തു.  

യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം അപേക്ഷയിൽ വ്യക്തമാക്കണം. ആളുകളുടെ എണ്ണം അനുസരിച്ച് ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും. അനുവദിച്ചതിലും കൂടുതൽ ആളുകളെത്തിയാൽ ഇതിൽ പകുതി തുക മാത്രമേ തിരികെ നൽകൂ. പ്രവർത്തകർ രണ്ടുമണിക്കൂറിൽ കൂടുതൽ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്. അപകടസാധ്യതയുള്ള പരിപാടികളിൽ 50 പേർക്ക് ഒരു പൊലീസുകാരൻ എന്ന നിലയിൽ സുരക്ഷ ഉറപ്പാക്കും.  

മന്ത്രിമാരായ കെ.എൻ.നെഹ്‌റു, എസ്.രഘുപതി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച പാർട്ടികളുടെ പ്രതിനിധികളാണു യോഗത്തിലുണ്ടായിരുന്നത്. യോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. കരൂരിൽ ടിവികെ പരിപാടിക്കിടെ തിക്കിലുംതിരക്കിലും 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനു പിന്നാലെ ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ യോഗങ്ങൾക്കും റാലികൾക്കും പൊതുമാനദണ്ഡം രൂപീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
New Guidelines for Political Rallies in Tamil Nadu: Tamil Nadu rally guidelines have been established following the Karur incident. These guidelines require parties to seek permission 10 days prior to rallies and accept responsibility for any damages to public or private property. The number of attendees must be specified, and security deposits will be charged based on this number.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com