search
 Forgot password?
 Register now
search

‘കേസിൽ കുടുക്കും, മക്കളെ ദുരുപയോഗം ചെയ്യും’; ഭീഷണിപ്പെടുത്തിയ കാമുകിയെ ബസ് ഡ്രൈവർ കഴുത്തറുത്ത് കൊന്നു, അറസ്റ്റ്

cy520520 2025-11-16 17:51:11 views 1103
  



ന്യൂഡൽഹി∙ കാമുകിയെ കഴുത്തറുത്തു കൊന്ന്  തലയും കൈകാലുകളും വെട്ടി ശരീരഭാഗങ്ങൾ ഓടയിൽ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയ്ഡ ബറോല സ്വദേശിയായ മോനു സിങ് (മോനു സോളങ്കി) ആണ് അറസ്റ്റിലായത്. മോനുവിന്റെ കാമുകിയായിരുന്ന പ്രീതി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹിതനും രണ്ടു പെൺകുട്ടികളുടെ പിതാവുമാണ് 34 വയസ്സുകാരനായ മോനു.‌ നവംബർ 5നാണ് കൊലപാതകം നടന്നത്.

  • Also Read കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു; സംഭവം നായാട്ടിനിടെയെന്ന് സംശയം   


പണം തട്ടിയെടുത്തതിന്റെ പേരിലാണ് കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ മോനു സമ്മതിച്ചതായി ഡിസിപി യമുന പ്രസാദ് പറഞ്ഞു. തന്നെ കേസിൽ കുടുക്കുമെന്നും തന്റെ പെൺമക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രീതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും മോനു സിങ് പറയുന്നു.

  • Also Read 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം   


അഞ്ചിന് പ്രീതിയെ ബസിൽ കയറ്റിക്കൊണ്ടുപോയതിനു ശേഷം ഇരുവരും ബസിലിരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. ഈ സമയം േനരത്തേ പ്രീതിയുടെ വീട്ടിൽനിന്നെടുത്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധമുപയോഗിച്ച് മോനു പ്രീതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തലയും കൈകളും വേർപെടുത്തി. ശേഷം നോയിഡയിലെയും ഗാസിയാബാദിലെയും ഓടകളിൽ മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു. ബസിൽനിന്ന് രക്തക്കറ ഫൊറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ടെന്നും യമുന പ്രസാദ് പറഞ്ഞു.
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശനിയാഴ്ചയാണ് നോയിഡയിൽനിന്നും പ്രീതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാൽ വിരലിൽ അണിഞ്ഞിരുന്ന മോതിരത്തിൽനിന്നാണ് മരിച്ചത് പ്രീതിയാണെന്ന് തിരിച്ചറി‍ഞ്ഞത്. തുടർന്ന് അയ്യായിരത്തോളം സിസിടിവി ക്യാമറകളും ആയിരത്തോളം വാഹനങ്ങളും പരിശോധിച്ചിരുന്നു.  ഇതിൽ സംശയകരമായി കണ്ട വെളളയും നീലയും നിറമുള്ള ബസിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് അന്വേഷണം മുന്നോട്ടുപോയത്. ബസ് കേന്ദ്രീകരിച്ചുള്ള അന്വേഷണം മോനു സിങ്ങിലേക്ക് എത്തിച്ചേരുകയായിരുന്നു. English Summary:
Bus Driver arrested for murdering his girlfriend in Noida: He dismembered the body and disposed of the parts in drains. Police investigation led to the arrest of the accused, revealing a motive of financial dispute and threats.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com