search
 Forgot password?
 Register now
search

മികച്ച പരിഹാരം: എച്ച്-1ബി വീസ ഫീസ് വർധനയിൽ ട്രംപിനെ പ്രസംസിച്ച് നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ

deltin33 2025-9-24 00:20:58 views 1271
  



വാഷിങ്ടൻ∙ എച്ച്-1ബി വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്സിന്റെ സഹസ്ഥാപകൻ റീഡ് ഹേസ്റ്റിങ്സ്. വിവാദപരമായ പദ്ധതിയെ ‘മികച്ച പരിഹാരം’ എന്നാണ് ഹേസ്റ്റിങ്സ് വിശേഷിപ്പിച്ചത്. ‘‘30 വർഷമായി എച്ച്–1ബി നയ വിഷയത്തിൽ പ്രവർത്തിച്ചുവരുന്നയാളാണ് ഞാൻ. വീസയ്ക്ക് പ്രതിവർഷം 1,00,000 ഡോളർ നികുതിയെന്നത് മികച്ച പരിഹാരമാണ്. അതായത്, ഉയർന്ന മൂല്യമുള്ള ജോലികൾക്ക് മാത്രമായി എച്ച്–1ബി വീസകൾ മാറ്റിവയ്ക്കപ്പെടുമെന്ന് ഈ ഉയർന്ന ഫീസ് ഉറപ്പാക്കും.’’ – ഹേസ്റ്റിങ്സ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.


I\“ve worked on H1-B politics for 30 years. Trump\“s $100k per year tax is a great solution. It will mean H1-B is used just for very high value jobs, which will mean no lottery needed, and more certainty for those jobs.Thirumala Anil Suicide, Cooperative Society Fraud, Financial Irregularities Report, Kerala Cooperative Department, BJP Councillor Suicide Case, Malayala Manorama Online News, Farm Tour Cooperative Society, Investment Fraud Kerala, Thiruvananthapuram News, Kerala News Today, തിരുമല അനിൽ ആത്മഹത്യ, സഹകരണ സംഘം ക്രമക്കേട്, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കേരള വാർത്തMalayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News— Reed Hastings (@reedhastings) September 21, 2025


ഫീസ് വർധനവിനോടുള്ള ഹേസ്റ്റിങ്സിന്റെ അനുകൂല നിലപാട് നിരീക്ഷകരെയുൾപ്പെടെ ഞെട്ടിച്ചിരുന്നു. ട്രംപിന്റെ നടപടികളെ എതിർത്തിരുന്നയാളായിരുന്നു ഹേസ്റ്റിങ്സ്. അമേരിക്കയുടെ മഹത്തായ പലതിനെയും ട്രംപ് നശിപ്പിക്കുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. ഓരോ വർഷവും 85,000 പുതിയ എച്ച്-1ബി വീസകൾ യുഎസ് അനുവദിക്കാറുണ്ട്. സമീപ വർഷങ്ങളിൽ ഈ സംവിധാനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ആർക്കാണ് വീസ ലഭിക്കേണ്ടതെന്നു തീരുമാനിക്കാൻ യുഎസ് ഒരു ലോട്ടറി സംവിധാനമാണ് ഉപയോഗിക്കുന്നത്.


ഇതുമൂലം ചിലപ്പോൾ ഉയർന്ന വൈദഗ്ധ്യമുള്ള അപേക്ഷകർക്കു പോലും വീസ നിഷേധിക്കപ്പെടുന്നുവെന്ന ആക്ഷേപം ഉയരുന്നുമുണ്ട്. എച്ച്–1ബി വീസകളുടെ ചെലവു വർധിപ്പിക്കുന്നതിലൂടെ, അമേരിക്കൻ തൊഴിലാളികളെ കൂടുതൽ നിയമിക്കാനും രാജ്യത്തിനു പുറത്തേക്കുള്ള ഔട്ട്സോഴ്സിങ് കുറയ്ക്കാനും കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് യുഎസിന്റെ ലക്ഷ്യം. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ മാത്രം കൊണ്ടുവരാനെ ഇനി കമ്പനികൾ ശ്രമിക്കൂ. അമേരിക്കൻ ജോലികൾ സംരക്ഷിക്കുക എന്നതാണ് ഈ ഫീസ് വർധനയ്ക്കു പിന്നിൽ. English Summary:
Reed Hastings Explains Support\“s Trump: H-1B visa fee increase is being praised by Netflix co-founder Reed Hastings. He believes this will ensure H-1B visas are reserved for high-value jobs only and protect American workers. The fee hike aims to prioritize highly skilled foreign workers and reduce outsourcing.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com