search
 Forgot password?
 Register now
search

2 മണിക്കൂർ ശസ്ത്രക്രിയ, 80 തുന്നലുകൾ; ചതഞ്ഞരഞ്ഞ പാമ്പിനെ രക്ഷപ്പെടുത്തി ഡോക്ടർമാർ

Chikheang 2025-11-27 05:21:07 views 1241
  



ഭോപാൽ ∙ മണ്ണ് നീക്കുന്നതിനിടെ ജെസിബിയുടെ അടിയിൽപെട്ട് ചതഞ്ഞരഞ്ഞ പാമ്പിനെ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഉജയിനിലെ വിക്രം നഗര്‍ വ്യവസായ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് പാമ്പിന് പരുക്കേറ്റത്. 80 തുന്നല്‍ ഇട്ടാണ് പാമ്പിനെ ഡോക്ടര്‍മാര്‍ രക്ഷിച്ചത്. ജെസിബിയുടെ മുന്‍ഭാഗം പാമ്പിനു മേല്‍ പതിക്കുകയും സാരമായി പരുക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

  • Also Read യുക്രെയ്ൻ സമാധാന പദ്ധതി: ട്രംപിന്റെ പ്രതിനിധി മോസ്കോയിലേക്ക്; ആക്രമണം തുടരുന്ന് റഷ്യ   


പ്രദേശവാസികൾ പാമ്പിനു മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി. ഇരുവരും സ്ഥലത്തെത്തി പരുക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചു. പാമ്പിന്റെ തലയിലും ഉടലിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഇതിനുപിന്നാലെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര്‍ നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്‍ത്തത്. പാമ്പിനു 80 തുന്നലുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ആണ് ഡോക്ടർമാർ പറഞ്ഞത്. English Summary:
Life-Saving Surgery: Snake rescue in Ujjain highlights the incredible efforts to save an injured cobra. Following a two-hour surgery and eighty stitches, the snake\“s life was saved. Doctors anticipate releasing the recovered snake back into the wild soon.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com