search
 Forgot password?
 Register now
search

നേരിയ ആശ്വാസം, സംസ്ഥാനത്ത് സർവീസുകളെ ബാധിച്ചില്ല; പ്രതിസന്ധിഘട്ടം മറികടന്ന് ഇൻഡിഗോ ?

cy520520 2025-12-11 01:51:12 views 352
  



തിരുവനന്തപുരം∙ ഇൻഡിഗോ വിമാനങ്ങളുടെ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നേരിയ ആശ്വാസം. സംസ്ഥാനത്തെ സർവീസുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തേക്കു വരാനുള്ള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ചില ഇൻഡിഗോ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കൊച്ചിയിൽ 4 സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ ഡൽഹി സർവീസ് മാത്രം തടസ്സപ്പെട്ടു.  

  • Also Read തദ്ദേശം: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നാളെ; 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്, 2055 പ്രശ്‌നബാധിത ബൂത്തുകള്‍   


ചൊവ്വാഴ്ച രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മാത്രം 422 സർവീസ് മുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നാലും കൊച്ചിയിൽ ഏഴു സർവീസുമാണ് ചൊവ്വാഴ്ച മുടങ്ങിയത്. കാര്യക്ഷമമായി സർവീസ് നടപ്പാക്കാനാകാത്തതിനെ തുടർന്ന് ശീതകാല ഷെഡ്യൂളിൽ പത്തു ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഇൻഡിഗോ കമ്പനി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പ്രതിദിനം ഏകദേശം 216 സർവീസും ആഴ്ചയിൽ 1500 വരെ സർവീസും റദ്ദാക്കാൻ ഇടയുണ്ടെന്നാണ് വിവരം.

  • Also Read രാഹുൽ പാലക്കാട്ടേക്ക്?; ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   


∙ കോഴിക്കോട്
നാലു വിമാനങ്ങളുടെ പുറപ്പെടുന്ന സമയത്തിലും മൂന്നു വിമാനങ്ങൾ വന്നെത്തുന്നതിലും ഏർപ്പെടുത്തിയ സമയക്രമ വ്യത്യാസം ഒഴിവാക്കിയാൽ ബുധനാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് ഷെഡ്യൂൾ ചെയ്ത 20 ഇൻഡിഗോ വിമാനങ്ങളുടെയും വന്നെത്തുന്ന 17 ഇൻഡിഗോ വിമാനങ്ങളുടെയും സർവീസുകളെ ഇൻഡിഗോയിലെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്കുളള 6ഇ6207 ഇൻഡിഗോ വിമാനം വൈകിട്ട് മൂന്നിനു പകരം 44 മിനിറ്റ് മാറി 4.44 ലേക്ക് ഷെഡ്യൂൾ ക്രമീകരിച്ചു. ഡൽഹിയിൽ നിന്നുള്ള 6ഇ2145 വിമാനം വൈകിട്ട് 7.25 നു പകരം രാത്രി എട്ടിന് കോഴിക്കോട്ടെത്തും. ദമാമിൽ നിന്നുളള 6ഇ88 വിമാനം വൈകിട്ട് 7.55 ന് പകരം 8.10 ന് കോഴിക്കോടെത്തും.

വൈകിട്ട് 3.30 ന് മുംബൈയിലേക്ക് പോകേണ്ട 6ഇ2067 വിമാനം 5.10 ന് പുറപ്പെട്ടു. വൈകിട്ട് 4.25 ന് ജിദ്ദയിലേക്ക് പോകേണ്ട 6ഇ65 വിമാനം വൈകിട്ട് 5.15 ലേക്കും വൈകിട്ട് 7.55 ന് ‍ഡൽഹിയിലേക്ക് പോകേണ്ട വിമാനം രാത്രി 8.25 നും വ്യാഴാഴ്ച പുലർച്ചെ 1.25 ന് അബുദാബിയിലേക്കുള്ള വിമാനം 1.40 നും രാവിലെ 10.05 ന് ഹൈദരാബാദിലേക്ക് പോയ വിമാനം 10.15 നുമാണ് സമയം ക്രമീകരിച്ചത്. വൈകിട്ട് 3.30 ന് ലഭിച്ച വിവരം അനുസരിച്ചാണ് മുകളിൽപ്പറഞ്ഞ സമയമാറ്റം. ഇവ മാറാനിടയുള്ളതിനാൽ യാത്രക്കാർ വിമാനസമയക്രമത്തിലെ അവസാന നിമിഷ മാറ്റങ്ങൾ കൂടി വിലയിരുത്തി വേണം യാത്ര പദ്ധതിയിടാനെന്ന് കോഴിക്കോട് വിമാനത്താവള അധികൃതർ അറിയിച്ചു.

∙ കണ്ണൂർ

വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയുടെ ഡൽഹി സർവീസ് ഒഴിച്ച് ബാക്കിയെല്ലാം കൃത്യമായി നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എയർ ഇന്ത്യയും കൃത്യമായി സർവീസ് നടത്തുന്നുണ്ട്.

∙ കൊച്ചി

ഇന്നു രാവിലെ 11.10ന് കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു. ഇന്ന് രാത്രി 23.10ന് ചെന്നൈയ്ക്കും ഹൈദരാബാദിനും പോകേണ്ടിയിരുന്ന വിമാനങ്ങളും 11.20ന് മുംബൈയ്ക്ക് പോകേണ്ട വിമാനവും റദ്ദാക്കി. മുംബൈയിൽ നിന്ന് രാവിലെ 7 മണിക്ക് കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു. ചെന്നൈയിൽ നിന്ന് രാവിലെ 10.4ന് കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന വിമാനവും റദ്ദാക്കി. പട്നയിൽ നിന്ന് ചെന്നൈ വഴി രാത്രി 10.40ന് എത്തേണ്ട വിമാനവും ബെംഗളൂരുവിൽ നിന്ന് രാത്രി 11.35ന് എത്തേണ്ട വിമാനവും റദ്ദാക്കി.

∙ തിരുവനന്തപുരം

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഒരു സര്‍വീസ് പോലും റദ്ദാക്കിയില്ല. തിരുവനന്തപുരത്തേക്കു വരാനുള്ള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്. English Summary:
Indigo Crisis: IndiGo flight disruptions Kerala have caused varying levels of impact, with Kochi facing several cancellations while Thiruvananthapuram remains largely unaffected. Passengers are advised to check for last-minute schedule changes at Kozhikode and Kannur airports before traveling.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com