cy520520 • 2025-10-6 07:51:23 • views 1185
ഇസ്‌ലാമാബാദ് ∙ ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ലോകഭൂപടത്തിൽനിന്നു തുടച്ചുനീക്കുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പു നൽകിയതിനോടാണ് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.
- Also Read ഗാസയിലെ വീടുകൾ ഇടിച്ചുനിരത്തുന്നതു തുടർന്ന് ഇസ്രയേൽ; സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന്
മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ വൃഥാ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. 0–6 എന്ന സ്കോറിൽ ഇന്ത്യ തോറ്റെന്നും, വിശദാംശങ്ങൾ നൽകാതെ മന്ത്രി സൂചിപ്പിച്ചു. ഇനിയും യുദ്ധത്തിനു വന്നാൽ, തകർന്നു വീഴുന്ന യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടുമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും സൂചിപ്പിച്ചു. English Summary:
Pakistan Warns India: \“Don\“t Come for Another Fight,\“ Says Defence Minister Asif |
|