deltin33 • 2025-12-17 22:21:08 • views 1243
തിരുവനന്തപുരം∙ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വാമനപുരത്തിനടുത്തു വച്ച് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. മന്ത്രിക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
- Also Read നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വാഹനത്തിനുള്ളിൽ രാസലഹരി, ഒരാൾ ഓടി രക്ഷപ്പെട്ടു
എട്ടാം നമ്പർ സ്റ്റേറ്റ് കാറാണിത്. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം. അപകടം ഉണ്ടായതിനെത്തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. |
|