ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ പ്രതിഷേധം. പാർലമെന്റ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്കരികിൽ നിന്ന് റാലിയായാണ് പ്രതിപക്ഷ എംപിമാർ കവാടത്തിലെത്തിയത്. ബിൽ ഇന്ന് ലോക്സഭ പാസ്സാക്കാനിരിക്കെയാണ് പ്രതിഷേധം.
- Also Read പുതിയ തൊഴിലുറപ്പ് പദ്ധതി: തൊഴിൽദിനങ്ങൾ ഗണ്യമായി കുറയും; കേരളത്തിൽ ഒട്ടേറെപ്പേർ പുറത്തായേക്കും
ബില്ലിൽ ലോക്സഭയിൽ ഇന്നലെ തുടങ്ങിയ ചർച്ച അർധരാത്രിവരെ നീണ്ടിരുന്നു. വിബി–ജി റാം ജി ബില്ലും ആണവോർജ ബില്ലും പാർലമെന്റ് സ്ഥിരം സമിതിക്കോ ജെപിസിക്കോ അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്റെ പേര് പഴയതു പോലെ നിലനിർത്തുക, സംസ്ഥാനത്തിന് അധിക സാമ്പത്തികബാധ്യത വരുന്ന വ്യവസ്ഥ ഒഴിവാക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കി ഉയർത്തുക തുടങ്ങിയ ഭേദഗതികൾ പ്രതിപക്ഷത്തെ ചില എംപിമാർ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12നു ശേഷം ഗ്രാമീണവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകും. തുടർന്ന് ബിൽ പാസാക്കിയേക്കും.
- Also Read ‘തൊഴിലുറപ്പ്: ഗാന്ധിജിയുടെ പേര് മാറ്റുന്നത് രാജ്യത്തിന് അപമാനം’
English Summary:
VB-G Ram G Bill : VB-G Ram Ji Bill faces opposition in Parliament. Opposition MPs protested against the proposed bill intended to replace the Mahatma Gandhi National Rural Employment Guarantee Act (MGNREGA), demanding its withdrawal and raising concerns about financial burdens on states. |
|