റിയാദ്∙ ഭിക്ഷാടനം നടത്തിയെന്ന് ആരോപിച്ച് 24,000 പാക്കിസ്ഥാനികളെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പൗരന്മാർക്കെതിരെ സൗദി അറേബ്യയുടെ കടുത്ത നടപടി. സൗദി അറേബ്യയുടെ നടപടിക്കു പിന്നാലെ യുഎഇയും പരിശോധന കർശനമാക്കി. അതേസമയം സൗദിയുടെ പ്രവർത്തി രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണെന്ന് പാക്കിസ്ഥാൻ അധികൃതർ പറയുന്നു.
Also Read തൊഴിൽ ഭിക്ഷാടനം: മൂന്ന് ദിവസത്തെ സമ്പാദ്യം 3.17 ലക്ഷം രൂപ; ‘അനുകമ്പ മുതലെടുത്ത് പണം കൊയ്യുന്ന വിരുതന്മാർ’, മുന്നറിയിപ്പുമായി യുഎഇ
രാജ്യത്ത് എത്തിയതിനു ശേഷം ചിലർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി യുഎഇയും മിക്ക പാക്കിസ്ഥാൻ പൗരന്മാർക്കും വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത ഭിക്ഷാടന സംഘങ്ങൾ പാക്കിസ്ഥാന്റെ പേരിനു കോട്ടംവരുത്തുന്നുവെന്ന് പാക്ക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു. ടൂറിസ്റ്റ് വീസ ദുരുപയോഗം ചെയ്ത് പല രാജ്യങ്ങളിലും സമാനമായ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് റിഫാത്ത് മുഖ്താർ പറഞ്ഞു.
Also Read എണ്ണക്കച്ചവടത്തിൽ \“ഭായി-ഭായി\“ ആകാൻ റഷ്യയും പാക്കിസ്ഥാനും; ട്രംപിനും തുർക്കിക്കും പിന്നാലെ പാക്ക് എണ്ണയിൽ കണ്ണെറിയാൻ പുട്ടിനും
ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി അറേബ്യ ഈ വർഷം 24,000 പാക്കിസ്ഥാനികളെയാണ് നാടുകടത്തിയത്. യുഎഇ ഏകദേശം 6,000 പാക്കിസ്ഥാനികളെയും അസർബൈജാൻ ഏകദേശം 2,500 പാക്കിസ്ഥാനി ഭിക്ഷാടകരെയും നാടുകടത്തിയിരുന്നു. കഴിഞ്ഞ വർഷം തന്നെ ഈ വിഷയം സൗദി അധികൃതർ പാക്കിസ്ഥാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2024-ൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട ഭിക്ഷാടകരിൽ ബഹുഭൂരിപക്ഷവും പാക്കിസ്ഥാൻ പൗരന്മാരാണെന്നും റിപ്പോർട്ടുകളുണ്ട്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Saudi Arabia Deportation of Pakistani Beggars: Saudi Arabia deportation focuses on the deportation of 24,000 Pakistani nationals for begging.