search

12 വർഷമായി അത്യാസന്ന നിലയിൽ; യുവാവിന്റെ ദയാവധത്തിൽ മാതാപിതാക്കളുമായി സംസാരിച്ചശേഷം തീരുമാനമെന്ന് കോടതി

LHC0088 2025-12-19 06:21:19 views 1243
  



ന്യൂഡൽഹി ∙ പന്ത്രണ്ടു വർഷമായി തളർന്നു കിടക്കുന്ന മകനു ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ തീരുമാനം എടുക്കുന്നതിനു മുൻപു മാതാപിതാക്കളോടു സംസാരിക്കണമെന്നു സുപ്രീം കോടതി പറഞ്ഞു. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ(32)യുടെ ശരീരം തളർന്നത്. ആരോഗ്യ സ്ഥിതി വിലയിരുത്തി എയിംസിലെ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് ജനുവരി 13ന് മാതാപിതാക്കളുമായി സംസാരിക്കണമെന്നു ജഡ്ജിമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞത്.

  • Also Read ‘ഇന്ത്യയ്ക്കും സേനയ്ക്കും ഹാനികരം; ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് തദ്ദേശീയ ഉപകരണങ്ങളുടെ കരുത്ത്’: പൃഥ്വിരാജ് ചവാനെ വിമർശിച്ച് കേന്ദ്രമന്ത്രി   


ഈ സമയത്തിനുള്ളിൽ അഭിഭാഷകരും മെഡിക്കൽ റിപ്പോർട്ട് വിശദമായി പഠിച്ച് അന്തിമ തീരുമാനം എടുക്കാൻ കോടതിയെ സഹായിക്കണം. ഹരീഷിനെ പരിശോധിക്കാൻ ആദ്യം നോയിഡ ജില്ലാ ആശുപത്രിയെയും പിന്നീട് എയിംസിനെയും സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. സുഖപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നായിരുന്നു റിപ്പോർട്ട്.

അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല.  
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Harish Rana Case: Euthanasia case involves a man named Harish Rana who has been in a vegetative state for 12 years. The Supreme Court is considering his parents\“ plea for passive euthanasia after consulting with them, considering the medical reports indicating no chance of recovery.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138