search

ചോദ്യം ചെയ്യൽ കടകംപള്ളിയിൽ നിൽക്കുമോ? പത്മകുമാറിനും വാസുവിനും എതിരെ നടപടി എടുക്കാൻ ഭയമോ? ‘കടകം മറിഞ്ഞ് മറിഞ്ഞ്’ സിപിഎം

deltin33 Yesterday 20:25 views 646
  



തിരുവനന്തപുരം ∙ ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അടുത്തതാര് ?  

സർക്കാരിനും സിപിഎമ്മിനും ചങ്കിടിപ്പേറുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്കു സിപിഎം നിയോഗിച്ച എ.പത്മകുമാറും എന്‍.വാസുവും അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടി നിയോഗിച്ച പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ ഭരിച്ച ദേവസ്വം ബോര്‍ഡുകള്‍ക്കു പങ്കില്ലെന്ന് ആദ്യഘട്ടത്തില്‍ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ കൂടിയാണ് പൊളിയുന്നത്.

  • Also Read നിർണായക 2 മണിക്കൂർ, ചോദ്യം ചെയ്യൽ എസ്ഐടി ഓഫിസിന് പുറത്ത്; അറിയാവുന്നത് പറഞ്ഞെന്ന് കടകംപള്ളി   


∙ ഇങ്ങനെ പോയാൽ എങ്ങനെ വീടു കയറും, സിപിഎം ആശങ്കയിൽ
    

  • ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
      

         
    •   
         
    •   
        
       
  • സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കടകംപള്ളി സുരേന്ദ്രന് ഏറെ അടുപ്പമുള്ള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാര്‍. വിശ്വാസി സമൂഹത്തെയാകെ വലിയ ആശങ്കയിലാക്കിയ വൈകാരികമായ വിഷയത്തില്‍ പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ട ഒരു കൂട്ടം നേതാക്കള്‍ സംശയനിഴലില്‍ ആയതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് അണികളോടു വിശദീകരിക്കാന്‍ ജനുവരി 15 മുതല്‍ വീടുകള്‍ കയറിയിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് എസ്‌ഐടിയുടെ പുതിയ നീക്കങ്ങള്‍. വീടുകളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ കടുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കരുതേണ്ട നിലയിലാണ് നേതാക്കള്‍. ശനിയാഴ്ചയാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്.

  • Also Read മസ്തിഷ്കമടക്കം കഴുകി വൃത്തിയാക്കുന്ന വിരേചനം; ചെലവ് വെറും 40 രൂപ! ഗുരുതര രോഗങ്ങൾ വരാതെ കാക്കുന്ന ആയുർവേദ ‘ക്ലീനിങ്’; ഓർമയും കൂട്ടും   


പിറ്റേന്നു കടകംപള്ളി ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമാണ് ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ വീടുകയറി പ്രചാരണത്തിനു തീരുമാനമെടുത്തിരിക്കുന്നത്. ശബരിമല യുവതീപ്രവേശ സമയത്ത് പ്രസിഡന്റായിരുന്ന എ.പത്മകുമാര്‍ കേസില്‍ ദിവസങ്ങളായി ജയിലില്‍ കഴിയുകയാണ്. ശബരിമല സ്വര്‍ണം പൂശല്‍ സംബന്ധിച്ച് അപേക്ഷ ആദ്യം കിട്ടിയത് സര്‍ക്കാരിനാണെന്നും അവിടെനിന്ന് കൈമാറി വന്നതാണ് ബോര്‍ഡ് പരിഗണിച്ചതെന്നും പത്മകുമാര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായിരുന്ന കടകംപള്ളിയുടെ മൊഴിയെടുത്തിരിക്കുന്നത്. എന്നാല്‍ എല്ലാം ബോര്‍ഡിന്റെ തലയില്‍ വച്ച് ഒഴിഞ്ഞിരിക്കുകയാണ് കടകംപള്ളി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്പരം പഴിചാരുമ്പോള്‍ മുഖം നഷ്ടമാകുന്നത് പാര്‍ട്ടിക്കാണെന്ന വിലയിരുത്തലാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.  

∙ പത്മകുമാറിനെതിരെ നടപടി എടുക്കാൻ പേടിയോ?

പാര്‍ട്ടി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയും കൂടിയായ പത്മകുമാര്‍ അറസ്റ്റിലായിട്ടും നടപടിയെടുക്കാത്തത് തിരിച്ചടിയായെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ വിലയിരുത്തിയിട്ടും അതു മുഖവിലയ്‌ക്കെടുക്കാന്‍ സിപിഎം തയാറായിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ പങ്ക് വ്യക്തമായാല്‍ മാത്രമേ പത്മകുമാറിനെതിരെ നടപടിയുണ്ടാകൂ എന്ന ന്യായീകരണമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി മടിക്കുന്നത് കടകംപള്ളിയുള്‍പ്പെടെ കൂടുതല്‍ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തുമെന്ന പേടികൊണ്ടാണെന്ന ശക്തമായ ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.  

  • Also Read മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്   


കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ആരോപണവും നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചിരുന്നു സംസാരിക്കുന്ന ചിത്രം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലോടെ പ്രതിപക്ഷം ആരോപണ മുന കടുപ്പിക്കുകയാണ്.

∙ ഇനിയും ഉദ്യോഗസ്ഥരെ പഴിചാരാൻ പറ്റുമോ

ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം ഉയര്‍ന്നപ്പോള്‍, തട്ടിപ്പ് ഉദ്യോഗസ്ഥതലത്തില്‍ സംഭവിച്ചതാണെന്ന നിലപാടാണ് ആദ്യം മുതല്‍ സിപിഎം സ്വീകരിച്ചിരുന്നത്. ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാര്‍ അറസ്റ്റിലായതോടെ, അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന നിലപാടിലേക്കു ചുവടുമാറ്റി. ഹൈക്കോടതി നിരീക്ഷണത്തിലുള്ള എസ്‌ഐടി അന്വേഷണം മികച്ചതാണെന്നു പറയുമ്പോഴും പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാകാത്തത് പൊതുസമൂഹം സംശയത്തോടെയാണ് വിലയിരുത്തുന്നത്.  ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വാസുവിനെയും പത്മകുമാറിനെയും അറസ്റ്റ് ചെയ്തിട്ടും പാര്‍ട്ടിക്ക് എങ്ങനെ അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകാനാകുമെന്ന ചോദ്യമാണ് തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് ഏറെ ഉയര്‍ന്നുകേട്ടതും ഫലത്തില്‍ പ്രതിഫലിച്ചതും. English Summary:
Sabarimala Gold Robbery: Kadakampally Surendran\“s interrogation in the Sabarimala gold smuggling case has intensified scrutiny on CPM leaders. The focus is now on potential actions against A. Padmakumar and N. Vasu, raising questions about the party\“s involvement.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4210K

Credits

administrator

Credits
420105

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com