search

‘രാജ്യത്തെ പെൺമക്കളെ പീഡിപ്പിക്കുന്നവരെയാണോ മുഖ്യമന്ത്രി സുഹൃത്താക്കുന്നത്?’: 250ലേറെ തുന്നിക്കെട്ടലുകൾ, മുഖം മറച്ച് നീതിക്കായി...

Chikheang Half hour(s) ago views 81
  



മനസ്സിനെന്നല്ല, ശരീരത്തിനും മുറിവേൽക്കാൻ ഇടം ബാക്കിയില്ലാത്ത ഒരു പെൺകുട്ടി ഡൽഹിയിലുണ്ട്. വൃദ്ധമാതാവുമായി ഉത്തർപ്രദേശിലെ ഉന്നാവിൽനിന്ന് 17–ാം വയസ്സിൽ ഇവിടേക്കു പലായനം ചെയ്തതാണ് അവൾ. 24 മണിക്കൂറും സിആർപിഎഫ് ഭടൻമാരുടെ കാവലിലാണ് ജീവിതം. തനിക്കു നീതികിട്ടാനുള്ള സമരങ്ങളിൽപോലും അവൾ മുഖം മറയ്ക്കുന്നു. സർക്കാരും പൊലീസുമെന്നല്ല, ഇടയ്ക്കു കോടതിപോലും മുഖം തിരിച്ചു. എങ്കിലും അവൾ പിന്മാറുന്നില്ല.

  • Also Read ഉന്നാവ് കേസ്: ബിജെപി മുന്‍ എംഎൽഎ സെൻഗറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ   


2017 ജൂൺ നാലിന് ബിജെപി എംഎൽഎ കുൽദീപ് സെൻഗറും മകൻ അതുൽ സെൻഗറും അവരുടെ ഡ്രൈവറുമൊക്കെച്ചേർന്ന് കൂട്ടപീഡനത്തിന് ഇരയാക്കിയ പെൺകുട്ടി. അവൾക്കിപ്പോൾ 25 വയസ്സുണ്ട്, വിവാഹിതയാണ്, 2 മക്കളുണ്ട്. പീഡനത്തെ തുടർന്നുള്ള നിയമപോരാട്ടത്തിനിടെ അച്ഛൻ കൊലചെയ്യപ്പെട്ടു, അച്ഛന്റെ 2 സഹോദരിമാരും അഭിഭാഷകനും കൊല്ലപ്പെട്ട അപകടത്തിൽ അവൾക്കും ഡ്രൈവർക്കും ഗുരുതര പരുക്കുകളേറ്റു. അതിജീവനപ്പോരാട്ടത്തിന്റെ കഥ ‘മലയാള മനോരമ’യുമായി പങ്കുവയ്ക്കുന്നതിനിടെ അവൾ കാട്ടിത്തന്നു, ശരീരത്തിലെ മുറിവുകൾ ചേർക്കാൻ വേണ്ടിവന്ന 250ൽ ഏറെ തുന്നിക്കെട്ടുകളുടെ പാടുകൾ.

  • Also Read പീഡന പരാതിയിൽ പക, യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചു; കുഞ്ഞുങ്ങളോടും കൊടുംപാതകം: ക്രൂരതകൾ അവസാനിക്കാത്ത ഉന്നാവ്   


∙ പൊലീസും സർക്കാരും സഹായിച്ചിട്ടില്ല. പീഡിപ്പിച്ചവർക്ക് രാഷ്ട്രീയ പിന്തുണയുമുണ്ട്. എന്നിട്ടും പിന്മാറാതെ 8 വർഷമായി എങ്ങനെയാണ് പോരാടുന്നത്?
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഈ പോരാട്ടമാണ് എന്റെ ജീവിതം അസാധാരണമാക്കിയത്. എനിക്കു നീതി വേണം. കഴിഞ്ഞ 8 വർഷത്തിൽ ഏതാണ്ട് 4 വർഷവും ആശുപത്രികളിലായിരുന്നു. തളർന്നാൽ തോറ്റു; പോരാടിയാലേ വിജയിക്കാനാവൂ. എനിക്കു മുൻപ് ഇത്തരം പോരാട്ടങ്ങൾ നടത്തിയ സ്ത്രീകളുണ്ട്. എന്നെ പിന്തുണയ്ക്കുന്നവരുണ്ട്. അവരിൽനിന്നൊക്കെ എനിക്കു ധൈര്യം ലഭിക്കുന്നു. എന്നെക്കാൾ ദുരന്തം നേരിട്ട ഗുജറാത്തിലെ ബിൽക്കീസ് ബാനോയെ ഡൽഹിയിൽവച്ച് കണ്ടിരുന്നു. നീ ഈ രാജ്യത്തിന്റെ മകളാണെന്നും തളരരുതെന്നുമാണ് ബിൽക്കീസ് പറഞ്ഞത്. എന്റെയും കുടുംബത്തിന്റെയും ജീവന് കുൽദീപ് ഒരു കോടി രൂപയാണ് വിലയിട്ടിരിക്കുന്നതെന്ന് അറിഞ്ഞു. അതുകൊണ്ടുതന്നെ, ജീവിതാന്ത്യംവരെ പോരാടണമെന്ന് എനിക്കറിയാം.

∙ പിന്നീട് എപ്പോഴെങ്കിലും ഉന്നാവിലേക്കു പോയോ?

2 തവണ, െതളിവെടുപ്പിന്. ഞാൻ ജനിച്ച ഗ്രാമം എനിക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമത്തിലെ ഒരു വിഭാഗവും പൊലീസും കുൽദീപിനൊപ്പാണ്. മറ്റുള്ളവർക്ക് ഇവരെ പേടിയാണ്. 2018 ജൂലൈയിൽ ഗ്രാമത്തിൽപോയി മടങ്ങുമ്പോഴാണ് കാറിൽ ട്രക്ക് ഇടിച്ചു കയറ്റിയത്. ഞാനും ഡ്രൈവറും മാത്രം രക്ഷപ്പെട്ടു, അഭിഭാഷകനും അച്ഛന്റെ സഹോദരിമാരും മരിച്ചു.

  • Also Read വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്   


∙ യുപി സർക്കാരിന്റെ സഹായവും ലഭിച്ചില്ലേ?

അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനുള്ള നഷ്ടപരിഹാരമായി കുടുംബത്തിന് 25 ലക്ഷം രൂപ തന്നതു മാത്രമാണ് സർക്കാരിന്റെ സഹായം. കുൽദീപും ഗുസ്തിതാരങ്ങളെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന ബ്രിജ്ഭൂഷൺ യാദവും സുഹൃത്തുക്കളാണെന്ന് പരസ്യമായി പറഞ്ഞയാളാണ് മുഖ്യമന്ത്രി. രാജ്യത്തിന്റെ പെൺമക്കളെ പീഡിപ്പിക്കുന്നവരെയാണോ സുഹൃത്താക്കുന്നത്? 2018 ൽ അച്ഛന്റെ സഹോദരനെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കി; ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ആദ്യം മുതൽ രാഹുൽ ഗാന്ധിയും അഖിലേഷ് സിങ് യാദവും എനിക്കൊപ്പമാണ്.
LISTEN ON ​Embed:

∙ മറ്റുള്ളവരുടെ പിന്തുണ?

മിക്കവരും ആദ്യമൊക്കെ സഹതപിച്ചു. എന്നെ മനസ്സിലാക്കിയ ഒരാളെ ഞാൻ വിവാഹം കഴിച്ചപ്പോൾ പലരും വിമർശിച്ചു. പീഡിപ്പിക്കപ്പെട്ടു എന്നതുകൊണ്ട് സാധാരണ കുടുംബജീവിതത്തിന് എനിക്ക് അർഹതയില്ലേ? ഭർത്താവ് ഞങ്ങളുടെ ഗ്രാമക്കാരനാണ്. വിവാഹം നടന്നതോടെ അദ്ദേഹത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽനിന്ന് പുറത്താക്കി.

  • Also Read ഓടുന്ന വാഹനത്തിൽ യുവതിയെ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു, 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തിൽ മുറിവ്   


അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ഞങ്ങളുടെ 2 കുട്ടികൾ, എന്റെ വൃദ്ധയായ അമ്മ– ഞങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. കേസിൽനിന്ന് പിൻവാങ്ങാൻ ലക്ഷക്കണക്കിന് രൂപ നൽകാമെന്ന് ദിവസവും വാഗ്ദാനമെത്തുന്നുണ്ട്. അങ്ങനെയെനിക്കു പണം വേണ്ട. സ്ത്രീകളെ ദുരുദ്ദേശ്യത്തോടെ നോക്കാൻ പോലും പേടിക്കുന്നതരം ശിക്ഷ കുൽദീപിനും മറ്റു പ്രതികൾക്കും ലഭിക്കണം.

∙ മുന്നോട്ടുള്ള നിയമപോരാട്ടം എങ്ങനെയായിരിക്കും?

ഞാനും കുടുംബവും നേരിട്ട ദുരന്തത്തിന് നീതി ലഭിക്കുന്നിടത്താകും ഇതിന്റെ പര്യവസാനം. ജീവൻ പോയാലും അതുവരെ ഞാൻ പോരാടും. ഈ രാജ്യത്തെ ഓരോ സ്ത്രീയുടെയും അഭിമാനത്തിനായാണ് എന്റെ പോരാട്ടം. English Summary:
Unnao Case: Unnao Rape survivor\“s opens up about her unwavering fight for justice that spans 8 years, enduring threats and tragedies but refusing to back down. She seeks justice and a safe society for all women.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145408

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com