ആലപ്പുഴ∙ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്നു നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്നലെയോടെ പിൻവലിച്ചത്. രോഗ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണവും ഇന്നലെ പൂർത്തിയായി. ഇതോടെയാണു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.
- Also Read ക്രിസ്മസ്, ഈസ്റ്റർ ആഘോഷ വേളകളിൽ പതിവായി പക്ഷിപ്പനി; പഠനം നടത്താത്തതിൽ ദുരൂഹത
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നതു നിരോധിച്ച ഉത്തരവ് തുടരും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
- Also Read പക്ഷിപ്പനി നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഹോട്ടൽ സമരം; ജനം വലഞ്ഞു
തുടർന്നു ശീതീകരിച്ച മാംസത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഹോട്ടൽ, കോഴി വ്യാപാര മേഖലകളെ സാരമായി ബാധിച്ചിരുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ 30ന് കടയടച്ചു പണിമുടക്കും നടത്തിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതു വ്യാപാരികൾക്കു ഗുണകരമാകും. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പള്ളിപ്പാട് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പക്ഷികൾ ചത്തുവീഴുന്നതായി കണ്ടെത്തിയെങ്കിലും പരിശോധനാഫലം എത്താത്തതിനാൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചിട്ടില്ല.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Bird flu relief: After avian flu was brought under control in Alappuzha, restrictions within a 10-km radius of outbreak centres have been lifted following completion of culling and disinfection. However, a three-month ban on poultry farming remains within 1 km of infected zones. The relaxation is expected to benefit hotels and poultry traders who were badly affected by earlier restrictions. |