LHC0088 • 2025-10-7 22:50:57 • views 1265
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് ഇനി പുതിയ വിലാസം. ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് താമസം മാറി ഒരുവർഷത്തിന് ശേഷമാണ് അദ്ദേഹത്തിന് ഔദ്യോഗിക ബംഗ്ലാവ് ലഭിച്ചത്. ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ ദേശീയ അധ്യക്ഷനെന്ന നിലയിൽ തനിക്ക് അനുയോജ്യമായ പാർപ്പിടം നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.
- Also Read ഇന്ത്യയെ ‘ചത്ത’ സമ്പദ്‍വ്യവസ്ഥയെന്ന് വിളിച്ച് സ്വയം വെട്ടിലായി ട്രംപ്; പറഞ്ഞ് മൂന്നാംമാസം ‘പൂട്ടിക്കെട്ടി’ അമേരിക്ക
ലോധി എസ്റ്റേറ്റ് 95-ലെ ടൈപ്പ് VII ബംഗ്ലാവാണ് കേജ്‌രിവാളിന് നൽകിയിരിക്കുന്നത്. മുൻപ്, മായാവതി ഉപയോഗിച്ചിരുന്ന ലോധി എസ്റ്റേറ്റ് 35 ലെ ബംഗ്ലാവ് തനിക്ക് നൽകണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ആ വസതി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിക്ക് നൽകി.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
തിങ്കളാഴ്ച വീട് അനുവദിച്ച വിവരം സർക്കാർ അറിയിച്ചതിനു പിന്നാലെ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. നാലു കിടപ്പുമുറികൾ, വലിയ പുൽത്തകിടികൾ, ഒരു ഗാരിജ്, ഓഫിസിനുള്ള സ്ഥലം എന്നിവയാണ് ടൈപ്പ്-VII ബംഗ്ലാവുകളുടെ സവിശേഷത. ഏകദേശം 5,000 ചതുരശ്ര അടി വലിപ്പമുള്ള കേജ്‌രിവാളിൻ്റെ പുതിയ വീട്ടിൽ ഓഫിസും രണ്ട് വശങ്ങളിലായി പുൽത്തകിടിയും ഉണ്ട്.
ഡൽഹി മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് ശേഷം കേജ്‌രിവാളിന് സ്ഥിരമായ സർക്കാർ വസതി ഇല്ലായിരുന്നു. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലാണ് കേജ്‌രിവാളും കുടുംബവും താമസിച്ചിരുന്നത്. English Summary:
Kejriwal Gets New Bungalow After Court Request: Arvind Kejriwal has a new official residence. The AAP leader has been allotted a Type VII bungalow in Lodhi Estate, after requesting suitable housing as the national president of a recognized political party. |
|