‘സഞ്ജയ് കപുറിന്റെ സ്വത്ത് വിവരങ്ങൾ നൽകാം, പക്ഷേ വെളിപ്പെടുത്തരുത്’; കരിഷ്മയുടെ ആവശ്യത്തിനെതിരെ മൂന്നാം ഭാര്യ കോടതിയിൽ

deltin33 2025-9-25 15:50:55 views 1247
  



ന്യൂഡൽഹി∙ അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്ത് വിവരങ്ങൾ കോടതിക്ക് നൽകാമെന്നും എന്നാൽ അത് വെളിപ്പെടുത്തരുതെന്നും ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി സഞ്ജയയുടെ മൂന്നാം ഭാര്യ പ്രിയ സച്ച്ദേവ് കപൂർ. തന്റെ ഭർത്താവിന്റെ സ്വകാര്യ സ്വത്തുക്കൾ വെളിപ്പെടുത്തുന്നത് തടയുന്നതിനായി ഒരു കരാർ ആവശ്യമാണെന്നും ഡൽഹി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ പ്രിയ പറയുന്നു. സൈബർ സുരക്ഷയടക്കം മറ്റ് സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് പ്രിയയുടെ ആവശ്യം.


സഞ്ജയ്‌യുടെയും രണ്ടാം ഭാര്യയായ കരിഷ്മ കപൂറിന്റെയും മക്കളായ സമൈറ, കിയാന എന്നിവരും സഞ്ജയ്‌യുടെ അമ്മയായ റാണി കപൂറും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടണമെന്നാണ് പ്രിയ കപൂർ നൽകിയ അപേക്ഷയിൽ പറയുന്നത്. സഞ്ജയ്‌യുടെ സ്വത്ത് വിവരങ്ങൾ നൽകാൻ കോടതി പ്രിയ കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. നാളെ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ പ്രിയ കപുർ സ്വത്ത് വിവരങ്ങൾ സീൽ ചെയ്ത കവറിൽ കൈമാറും. ജൂൺ 12ന് ഇംഗ്ലണ്ടിൽ നടന്ന പോളോ മത്സരത്തിനിടെയാണ് സഞ്ജയ് കുഴഞ്ഞുവീണ് മരിച്ചത്. Elephant ownership dispute, Udupi Srikrishna Mutt, Hirekal Mutt Honnali, Subhadra elephant, Karnataka High Court, Temple elephant dispute, Elephant transfer, Forest Department order, Religious dispute, Malayala Manorama Online News, ആന ഉടമസ്ഥാവകാശം, ഉഡുപ്പി ശ്രീകൃഷ്ണ മഠം, Srikrishna Mutt elephant, Temple elephant, Elephant care, Elephant Subhadra, സുഭദ്ര, ആന, പിടിയാന, തർക്കം, ഉടമസ്ഥാവകാശം, കർണാടക, ഹൈക്കോടതി, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ

സോന കോംസ്റ്റാർ ചെയർമാൻ സഞ്ജയ് കപൂർ എഴുതിയ വിൽപത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് ഹർജി വന്നതോടെയാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടത്. സഞ്ജയ്‌യുടെ അമ്മ റാണി കപുർ, മുൻ ഭാര്യയും നടിയുമായ കരിഷ്മ കപൂർ ഇവരുടെ മക്കളായ സമൈറ, കിയാന എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ഹർജി നൽകിയത്. സ്വത്ത് വകകളിൽ നിന്ന് തങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നും സ്വത്തുക്കളിൽ ‘സ്റ്റാറ്റസ് കോ’ നടപ്പാക്കണമെന്നും കോടതിയിൽ ഹർജിക്കാർ വാദിച്ചിരുന്നു. സഞ്ജയ് കപൂറിന്റെ ഏകദേശം 30,000 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയാണ് തർക്കം ഉയർന്നിരിക്കുന്നത്. സഞ്ജയ്‌യുടെ മൂന്നാം ഭാര്യ പ്രിയ കപൂറിനെതിരെയാണ് ഹർജി. പിതാവായ സഞ്ജയ്‌യുടെ ആസ്തിയുടെ അഞ്ചിലൊന്ന് വേണമെന്നാണ് കുട്ടികളുടെ ആവശ്യം.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം sbajpai2811 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sanjay Kapur property dispute intensifies as his third wife, Priya Sachdev Kapur, seeks confidentiality in disclosing his assets to the Delhi High Court. The move comes amidst a legal battle over the validity of his will, challenged by his mother and children from his previous marriage. The dispute involves approximately 30,000 crore rupees in assets.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323612

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.