മൂലമറ്റം (ഇടുക്കി) ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു. നവംബർ 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. മൂലമറ്റം വൈദ്യുതി നിലയത്തിലെ 5,6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം പൂർണമായും നിർത്തുന്നത്.
- Also Read ഇങ്ങനെ പോയാൽ ഉടൻ ‘ചാർജ്’ തീരും; കാടുകയറി കെഎസ്ഇബി പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷൻ
മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിൽ നിലവിൽ 80 ശതമാനം വെള്ളമുണ്ട്.
- Also Read ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
ഡൽഹി, പഞ്ചാബ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലേയ്ക്ക് മഴക്കാലത്ത് കൊടുത്ത വൈദ്യുതി, പവർ എക്‌സ്‌ചേഞ്ച് വഴി തിരികെ ലഭിക്കും. ആയതിനാൽ പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 2385.74 അടി വെള്ളമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. സംഭരണശേഷിയുടെ 80.25 ശതമാനമാണിത്.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
Moolamattom Powerhouse to Halt Operations for a Month: This shutdown, due to maintenance on generators 5 and 6, may lead to a decrease of 780 MW in daily power generation, but KSEB anticipates no major crisis due to power exchange agreements. |