ദുബായ് ∙ ബർദുബായിലെ സൂപ്പർമാർക്കറ്റിൽനിന്ന് 6.6 ലക്ഷം ദിർഹം മോഷ്ടിച്ച് രാജ്യംവിടാൻ ശ്രമിച്ച 2 പേരെ 2 മണിക്കൂറിനകം ദുബായ് പൊലീസ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് അർധരാത്രി സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ കവാടം പൊളിച്ച് അകത്തുകടന്ന ഇരുവരും സേഫ് ലോക്കറും മറ്റു പണപ്പെട്ടികളും തകർത്ത് 6.6 ലക്ഷം ദിർഹം മോഷ്ടിക്കുകയായിരുന്നു.
ഓർമ നഷ്ടപ്പെട്ട നിലയിൽ കുവൈത്തിൽ നിന്നു കൊച്ചിയിലേക്ക്; എമർജൻസി സർട്ടിഫിക്കറ്റിലെത്തിയ സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം Gulf News
സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: 4 പേർക്ക് ദാരുണാന്ത്യം Gulf News
പുലർച്ചെ ജോലിക്കെത്തിയ ജീവനക്കാരനാണ് മോഷണ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കകം വലയിലാക്കി. രാജ്യംവിടാനായി എയർപോർട്ടിലെത്തിയ പ്രതികൾ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിച്ചിരുന്നു. ബർദുബായ് പൊലീസും എയർപോർട്ട് സെക്യൂരിറ്റി വിഭാഗവും ചേർന്നു നടത്തിയ ഓപറേഷനിലൂടെയാണ് ഇരുവരെയും പിടികൂടിയത്. English Summary:
Dubai robbery suspects were arrested at the airport. Two individuals attempting to flee the country after stealing 6.6 lakh dirhams from a Bur Dubai supermarket were apprehended within two hours. The suspects broke into the supermarket and were caught at the airport trying to leave.