search

പെരുന്നാൾ ദിവസം 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

Chikheang Yesterday 10:50 views 444
  

    



കുവൈത്ത് സിറ്റി ∙ ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. കുവൈത്തിലെ ഹവലി ചത്വരത്തില്‍ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്നതിനിടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

  • ‘സൂപ്പർകാറും സെവൻ സ്റ്റാർ ഹോട്ടലും’; 225 കോടിയുടെ മഹാഭാഗ്യവാന്റെ സ്വപ്നങ്ങൾ; ‘ഉറക്കമില്ലാത്ത രാത്രികളും ലക്കി ജന്മദിനവും’ Gulf News
      

         
    •   
         
    •   
        
       
  • പരിശോധന കടുപ്പിച്ച് യുഎഇ; ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും, നിയമം മറികടക്കാൻ ശ്രമിച്ചാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ Gulf News
      

         
    •   
         
    •   
        
       


തന്റെ ഭാര്യയെ മരുഭൂമിയില്‍ കാര്‍ കയറ്റിക്കൊലപ്പെടുത്തിയ മറ്റൊരു പ്രതിക്കും കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ പെരുന്നാൾ ദിനത്തിലായിരുന്നു ഈ സംഭവവും. പെരുന്നാള്‍ ദിനത്തില്‍ ഭാര്യയെ തന്ത്രപൂര്‍വം അല്‍മുത്‌ലാഅ് മരുഭൂമിയിലെത്തിച്ച പ്രതി ഇവരെ കാറിടിച്ച് തള്ളിയിട്ട ശേഷം പലതവണ കാര്‍ ദേഹത്ത് കയറ്റിയിറക്കിയാണ് കൊലപാതകം നടത്തിയത്. ഇയാളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടിയിരുന്നു. English Summary:
Kuwait crime news focuses on the recent death sentence issued by the Kuwait Criminal Court in two separate cases. The first case involves the kidnapping and abuse of a Syrian boy, and the second involves the murder of a woman by her husband in the desert.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160696