search

ദ്വാരപാലക സ്വർണക്കവർച്ചക്കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടും; കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഇന്ന്

deltin33 Yesterday 10:55 views 747
  



റാന്നി ∙ ശബരിമല ദ്വാരപാലക പാളികളിലെ സ്വർണക്കവർച്ചക്കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടും. കൂടാതെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഇന്ന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും കോടതി നടപടികൾക്കു ഹാജരാക്കുക. പോറ്റിയുടെ റിമാൻഡ് ഇന്നാണ് അവസാനിക്കുക. റിമാൻഡ് വീണ്ടും 14 ദിവസത്തേക്കു നീട്ടും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ നവംബർ 3നു പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നീക്കം. ഇതിനായി പ്രൊഡക്ഷൻ വാറന്റ് സമർപ്പിക്കും. കട്ടിളപ്പാളി കേസിലാണു 2019ലെ ദേവസ്വംബോർഡും കമ്മിഷണറും പ്രതിപ്പട്ടികയിൽ വരുന്നത്.



കസ്റ്റഡി കാലാവധിയുടെ അവസാന ദിവസമായ ഇന്നലെ പോറ്റിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് പോറ്റിയുമായി സംഘം കോടതിയിലെത്തിയത്. 2.52ന് ഉച്ചകഴിഞ്ഞുള്ള ആദ്യ കേസായി ഇതു പരിഗണിച്ചു. തുറന്ന കോടതിയിലാണു കേസ് പരിഗണിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് രോഗങ്ങളുണ്ടെന്നു ചികിത്സ ഉറപ്പാക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. 3.10നു നടപടി പൂർത്തിയാക്കി 3.15ന് പോറ്റിയുമായി എസ്ഐടി മടങ്ങി. ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന മുരാരി ബാബുവിനെ ഇന്നു റാന്നി കോടതിയിൽ ഹാജരാക്കും.

  • Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!   


തൊണ്ടിയായി പിടിച്ചെടുത്ത ആഭരണങ്ങളും പണവും അന്വേഷണ സംഘം ഇന്നലെയും കോടതിയിൽ‍ ഹാജരാക്കി. എന്നാൽ കോടതി സമയം കഴിഞ്ഞെന്നും അളവും മൂല്യവും കണക്കാക്കാൻ സമയമില്ലെന്നും കാട്ടി ഇത് എസ്ഐടിക്കു മടക്കി നൽകി. ഈ തൊണ്ടി മുതൽ ഇന്നു ഹാജരാക്കും. ഇതു പോറ്റിയുടെ ബെംഗളൂരുവിലുള്ള ഫ്ലാറ്റിൽ നിന്നു പിടിച്ചെടുത്തതാണെന്നു കരുതുന്നു. ഇതിൽ മുത്തുമാലകളടക്കം ഉൾപ്പെടുന്നെന്നാണു സൂചന. നേരത്തെ ബെള്ളാരിയിൽ നിന്നു പിടിച്ചെടുത്ത സ്വർണക്കട്ടികൾ ഉൾപ്പെടെ 602 ഗ്രാം സ്വർണം ഹാജരാക്കിയ സമയത്തും പണം ഹാജരാക്കിയെന്നാണു സൂചന.
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala gold theft: Unnikrishnan Potti, the primary accused in the Dwarapalaka panel gold theft case, will have his remand extended by 14 days, with formal arrest anticipated for the door frame panel theft.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045