തിരുവനന്തപുരം ∙ സംസ്ഥാനത്തെ സാധാരണക്കാർക്കു റേഷൻകടകൾ വഴി വിതരണം ചെയ്യേണ്ട അരിയിൽ 43 ലക്ഷം കിലോഗ്രാം 4 വർഷം കൊണ്ടു കരിഞ്ചന്തക്കാർ തട്ടിയെടുത്തു. കടത്താനായി ഗോഡൗണുകളിൽ സൂക്ഷിച്ച 75,000 കിലോയും കടത്തിയതിൽ നിന്ന് 1.30 ലക്ഷം കിലോയും ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചു. സപ്ലൈകോയുടെയും ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെയും വിവിധ ഓഫിസുകളുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് ‘മനോരമ’ വിവരാവകാശ രേഖകൾ വഴി കണ്ടെത്തിയത്.
- Also Read അരി കുത്തിയെടുക്കാൻ താൽക്കാലിക ജീവനക്കാർ; പഴയ ചാക്കും മുന കൂർപ്പിച്ച പൈപ്പും റേഷൻ തട്ടിപ്പിന് ആയുധം
2021 ജൂൺ മുതൽ 2025 ഓഗസ്റ്റ് 15 വരെ സപ്ലൈകോയുടെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള (എൻഎഫ്എസ്എ) ഗോഡൗണുകളിൽ ജില്ലാ സപ്ലൈ ഓഫിസർമാർ, സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷൽ സ്ക്വാഡ്, സപ്ലൈകോ വിജിലൻസ് തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് സ്റ്റോക്കിലെ കുറവ് കണ്ടെത്തിയത്. സ്റ്റോക്ക് വരവ് അതതു ദിവസം റജിസ്റ്ററിൽ രേഖപ്പെടുത്താതെ ക്രമക്കേടിനു കൂട്ടുനിൽക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ.
ഗോഡൗണുകളിൽ നിന്നു കടത്തുന്ന മേൽത്തരം അരി 18 മുതൽ 24 വരെ രൂപയ്ക്കു കരിഞ്ചന്തക്കാർക്കു നൽകുന്നതിലൂടെ ലക്ഷങ്ങളാണ് ചില കരാറുകാരും ഉദ്യോഗസ്ഥരും തട്ടിയെടുക്കുന്നത്. ഈ അരി മില്ലിൽ എത്തിച്ചു പോളിഷ് ചെയ്ത് കമ്പനികളിൽ എത്തിക്കുകയും മുന്തിയ ഇനത്തിനൊപ്പം കലർത്തി ബ്രാൻഡഡ് അരിയായി വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണു രീതി. ഇതു 45 രൂപയ്ക്കു വിപണിയിലെത്തും. സംസ്ഥാനത്തെ പൊതുവിതരണ രംഗം കുറ്റമറ്റതാക്കിയെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് ഈ ക്രമക്കേടുകൾ തുടരുന്നത്.
- Also Read സർവീസ് സംഘടനകൾ എതിർപ്പിൽ; അടുത്ത പ്രഖ്യാപനം ശമ്പളപരിഷ്കരണം?
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
തൂക്കക്കുറവ് മുതലാക്കി തട്ടിപ്പ്
ഫൂഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ നിന്ന് എൻഎഫ്എസ്എ ഗോഡൗണുകളിൽ എത്തിക്കുന്ന അരി ‘വാതിൽപടി വിതരണത്തി’ന് റേഷൻ കടകളിലേക്കെന്ന പേരിലാണു പുറത്തേക്കു കടത്തുന്നത്. എഫ്സിഐ സപ്ലൈകോയ്ക്കു നൽകുന്ന ഒരു ലോഡിൽ ആകെ 205 ചാക്കുകളാണ്. അഞ്ചെണ്ണം ചാക്കിന്റെ തൂക്കക്കുറവിനു പകരമുള്ളതാണ്. ഇതും ഓരോ ചാക്കിൽ നിന്നും 2 മുതൽ 4 വരെ കിലോ അരി കുത്തിയെടുത്തതും ചേർത്തു റേഷൻകടകളിലേക്കുള്ള ലോഡിനൊപ്പം പുറത്തേക്കു കടത്തുന്നു. കടകളിലേക്കുള്ള അരിയുടെ തൂക്കം രേഖപ്പെടുത്തിയ ബില്ലിന്റെ കോപ്പി ഉപയോഗിച്ചാണ് കടത്ത്. English Summary:
Massive Ration Rice Scam: Ration rice scam has been uncovered, revealing a large-scale misappropriation of 43 lakh kilograms of rice intended for public distribution. This fraud, which occurred between June 2021 and August 2025, involved officials, intermediaries, and traders diverting rice to the black market. |
|