search

ശബരിമല: മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി; 420 പേജുള്ള ഫയൽ കണ്ടെത്തിയത് ദേവസ്വം ബോർഡ്

Chikheang Yesterday 10:56 views 1023
  



പത്തനംതിട്ട ∙ ശബരിമല ശ്രീകോവിൽ 1998 ൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്നു ദേവസ്വം ബോർഡ് കണ്ടെത്തി. യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ സ്വർണം പൊതിഞ്ഞുനൽകിയതിന്റെ രേഖകളാണു കണ്ടെത്തിയത്. സ്വർണപ്പാളികൾ ചെമ്പുപാളിയെന്നു രേഖപ്പെടുത്തിയവർക്കെതിരെ ഇതോടെ വ്യക്തമായ തെളിവായി. സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ഫയൽ മുക്കിയതാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

  • Also Read ഡിഎ വർധന ഇന്നു മുതൽ: കുടിശികയടക്കം ഇൗ മാസം ക്ഷേമപെൻഷൻ 3600 രൂപ, വിതരണം 20 മുതൽ   


ബോർഡ് ആസ്ഥാനത്തെ മരാമത്തു വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസിൽ പഴയ രേഖകൾ സൂക്ഷിച്ചിട്ടുള്ള മുറിയിലാണ് 420 പേജുള്ള ഫയൽ കണ്ടെടുത്തത്. മല്യയ്ക്കു സ്വർണം പൊതിയാൻ ഹൈക്കോടതി നൽകിയ അനുമതി, ബോർഡിന്റെ ഉത്തരവുകൾ, സ്വിറ്റ്സർലൻഡിൽനിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകൾ തുടങ്ങിയവ ഫയലിലുണ്ട്. അന്നത്തെ ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എൻജിനീയർ കെ.രവികുമാർ, അസിസ്റ്റന്റ് എൻജിനീയർ സി.ആർ.രാജശേഖരൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന സ്വർണംപൊതിയൽ ജോലികളുടെ വിശദ റിപ്പോർട്ടുകളുമുണ്ട്. പകർപ്പെടുത്ത ശേഷം ഫയൽ എസ്ഐടിക്കു കൈമാറി.

  • Also Read അകൽച്ച കനക്കാതിരിക്കാൻ കരുതലോടെ സിപിഐ; വിജയം ധ്വനിപ്പിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് നിർദേശം   


നേരത്തേ ദേവസ്വം വിജിലൻസും എസ്ഐടിയും പലതവണ ആവശ്യപ്പെട്ടിട്ടും ബോർഡ് ഉദ്യോഗസ്ഥർ രേഖകൾ കൈമാറിയിരുന്നില്ല. ഫയൽ പിടിച്ചെടുക്കാൻ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനകളും ഫലം കണ്ടില്ല. ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പു നൽകിയതിനു പിന്നാലെ ദേവസ്വം മരാമത്ത് ചീഫ് എൻജിനീയർ ഫയൽ കണ്ടെത്താനുള്ള പരിശോധനയ്ക്കു ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പലതവണ ഓഫിസ് മാറിയപ്പോൾ ഫയൽ മാറ്റിവച്ചതാകാമെന്നാണു ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും വിശദീകരണം.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദ്വാരപാലകശിൽപങ്ങളിൽ 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതിൽപാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വർണം പതിച്ചിരുന്നതായി ഫയലിലെ രേഖകളിലുണ്ട്. കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വർണം പതിച്ചു. മേൽക്കൂര പൊതിയാൻ ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകൾ പുറത്തുവരാനുണ്ട്.

യുബി ഗ്രൂപ്പിലെ ചുമതലപ്പെട്ടയാൾ സ്വർണം പൊതിഞ്ഞതായി എഴുതിനൽകിയ കണക്കുകൾ മാത്രമാണു നേരത്തേ ദേവസ്വം ബോർഡ് കൈമാറിയിരുന്നത്. സ്വർണം പൊതിഞ്ഞത് പരിശോധിച്ചു ബോധ്യപ്പെട്ട് ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട മഹസർ രേഖ കിട്ടിയിരുന്നില്ല. ഈ ആധികാരിക രേഖയാണ് ഇന്നലെ കണ്ടെടുത്തത്.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടി

റാന്നി ∙ സ്വർണക്കവർച്ചക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാനായി റാന്നി കോടതിയിൽ എസ്ഐടി പ്രൊഡക്‌ഷൻ വാറന്റ് സമർപ്പിച്ചു. ഇത് 3നു കോടതി പരിഗണിക്കും. നടപടിക്രമങ്ങൾ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു പൂർത്തിയാക്കിയത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ പോറ്റിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും.  

പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽനിന്നു പിടിച്ചെടുത്ത തൊണ്ടിമുതൽ കോടതിയിൽ എസ്ഐടി ഹാജരാക്കി. രണ്ടു കേസിലും പ്രതിയായ മുരാരി ബാബുവിനെ കസ്റ്റഡി കാലാവധിയുടെ അവസാനദിനമായ ഇന്നലെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡി നീട്ടണമെന്ന് എസ്ഐടി ആവശ്യപ്പെട്ടില്ല. ഇതോടെ പ്രതിയെ തിരുവനന്തപുരത്തെ സ്പെഷൽ സബ് ജയിലിലേക്കു റിമാൻഡിലയച്ചു. തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നാണു സൂചന. English Summary:
Sabarimala Gold Scam: Sabarimala gold plating records found, uncovering details about Vijay Mallya\“s involvement in the temple\“s gold covering project. The 420-page file reveals evidence against officials who misrepresented gold plates as copper, potentially hindering the investigation into higher-ups involved in the gold scam.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161143