search

ബോളിവുഡ് സ്റ്റൈൽ ആഘോഷം!, ധൂം മചാലേ ധൂം... ; പ്രസംഗത്തിൽ നെഹ്റുവിനെ ഓർമിച്ച് മംദാനി

deltin33 The day before yesterday 11:04 views 449
  



ന്യൂയോർക്ക് ∙ ജവാഹർലാൽ നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ ‘വിധിയുമായുള്ള സമാഗമം’ പ്രസംഗം ഓർമിച്ച് സൊഹ്റാൻ മംദാനി. 1947 ഓഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമാണ സഭയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ പ്രസംഗമാണിത്. ‘നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ഞാൻ ജവാഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഓർക്കുന്നു: ആ നിമിഷമാണിത്.  



അതെ, ചരിത്രത്തിൽ വിരളമായി മാത്രം സംഭവിക്കുന്ന ഒന്ന്. പുതുയുഗത്തിലേക്കു നാം കാലൂന്നുമ്പോൾ, ഒരു കാലഘട്ടത്തിന് ഇവിടെ തിരശീല വീഴുകയാണ്. അടിച്ചമർത്തപ്പെട്ട ഒരു ദേശത്തിന്റെ ആത്മാവ് അതിന്റെ സ്വരം വീണ്ടെടുക്കുകയാണ്’. മംദാനി പ്രസംഗം അവസാനിപ്പിച്ചപ്പോഴാകട്ടെ, വേദിയിൽ യുവാക്കളെ ത്രസിപ്പിച്ച ബോളിവുഡ് ഗാനം ‘ധൂം മചാലേ ധൂം’ മുഴങ്ങി. മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:  

നമുക്ക് ഓർമയുള്ള കാലം മുതൽ, ന്യൂയോർക്കിലെ അധ്വാനിക്കുന്ന ജനതയോട് സമ്പന്നരും ഉന്നതബന്ധങ്ങളുള്ളവരും പറഞ്ഞുകൊണ്ടിരുന്നത് അധികാരം അവരുടെ കൈകളിൽ ഒതുങ്ങേണ്ട ഒന്നല്ലെന്നാണ്. വെയർഹൗസിലെ പെട്ടികൾ ഉയർത്തി ചതഞ്ഞ വിരലുകൾ, ഡെലിവറി ബൈക്ക് ഹാൻഡിലുകൾ പിടിച്ച് തഴമ്പിച്ച കൈപ്പത്തികൾ, അടുക്കളയിലെ പൊള്ളലേറ്റു പാടുകൾ വീണ കൈമുട്ടുകൾ... ഈ കൈകളെയൊന്നും അധികാരം പിടിക്കാൻ അനുവദിച്ചിരുന്നില്ല. എന്നിട്ടും, കഴിഞ്ഞ 12 മാസമായി, അതിലും വലുതായ ഒന്നിനുവേണ്ടി കൈനീട്ടാൻ നിങ്ങൾ ധൈര്യം കാണിച്ചു.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ന്യൂയോർക്കേ, ഇന്നു രാത്രി നിങ്ങൾ അതു സാധ്യമാക്കിയിരിക്കുന്നു. നമ്മുടെ നഗരത്തിലെ രാഷ്ട്രീയം മറന്നുപോയ, ഈ മുന്നേറ്റം സ്വന്തമാക്കിയവർക്ക് നന്ദി.  

നമ്മൾ തനിച്ചാണ് വോട്ടു ചെയ്തതെങ്കിലും നമ്മൾ ഒരുമിച്ചാണ് പ്രതീക്ഷ തിരഞ്ഞെടുത്തത്. സ്വേച്ഛാധിപത്യത്തിനു മുകളിൽ പ്രതീക്ഷ. വലിയ പണത്തിനും ചെറിയ ആശയങ്ങൾക്കും മുകളിൽ പ്രതീക്ഷ. നിരാശയ്ക്കു മുകളിൽ പ്രതീക്ഷ.  

ഇന്നു രാത്രി, നമ്മൾ പഴയതിൽനിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. പണ്ടേ തകർന്ന ഒരു വ്യവസ്ഥിതിയെ പുനർനിർമിക്കുന്ന ജോലിയിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാൻ, നമ്മൾ പരസ്പരം പോരടിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. കളിനിയമങ്ങൾ ഇനിയും അവർ തീരുമാനിക്കാൻ നമ്മൾ അനുവദിക്കില്ല. അവർക്ക് ഇനിമുതൽ നമ്മളെപ്പോലെ ഒരേ നിയമങ്ങൾ പാലിച്ച് കളിക്കാം.

ഡോണൾഡ് ട്രംപ് വഞ്ചിച്ച രാഷ്ട്രത്തിന് അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കാണിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ, അത് അദ്ദേഹത്തെ വളർത്തിയ ഈ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, അത് അയാൾക്ക് അധികാരം നേടാൻ അവസരമൊരുക്കിയ സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ഇങ്ങനെയാണ് നമ്മൾ ട്രംപിനെ തടയുന്നത്. ഡോണൾഡ് ട്രംപ്, നിങ്ങൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം. എനിക്കു നിങ്ങളോട് ഇതാണു പറയാനുള്ളത്: ശബ്ദം കൂട്ടി വച്ചോളൂ.

ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും: കുടിയേറ്റക്കാർ നിർമിച്ച, കുടിയേറ്റക്കാർ ശക്തി പകരുന്ന, ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന നഗരം. അതിനാൽ പ്രസിഡന്റ് ട്രംപ്, ഞങ്ങളിൽ ആരെയെങ്കിലും തൊടണമെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ എല്ലാവരെയും മറികടക്കേണ്ടിവരും.

നമ്മൾ ഒരുമിച്ചു വാടക മരവിപ്പിക്കാൻ പോകുന്നു.ബസുകൾ വേഗമുള്ളതും സൗജന്യവുമാക്കാൻ പോകുന്നു. സാർവത്രിക ശിശുപരിപാലനം നടപ്പിലാക്കാൻ പോകുന്നു.

ഒരുമിച്ചു പറഞ്ഞ വാക്കുകൾ, ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ, നമ്മൾ ഒരുമിച്ചു നടപ്പാക്കുന്ന അജൻഡയായി മാറട്ടെ. ഈ നഗരം നിങ്ങളുടേതാണ്. English Summary:
Zohran Mamdani Speech: Zohran Mamdani\“s impactful New York Mayor speech channels Nehru\“s \“Tryst with Destiny,\“ advocating for working-class power, immigrant rights, and an anti-Trump stance.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470800