Chikheang•The day before yesterday 11:04• views 137
ബിഹാറിലെ ഭഗൽപുരിൽ 1989ൽ ആയിരത്തിലേറെ ആളുകൾ മരിച്ച വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സർക്കാർ നിയോഗിച്ച യുവ പൊലീസ് ഓഫിസർ ആയിരുന്നു ആർ.കെ.മിശ്ര. ദീർഘമായ സർവീസിനിടെ ലാലു, നിതീഷ് സർക്കാരുകൾ പല നിർണായക ഘട്ടത്തിലും ഈ ‘പൊലീസ് ഹീറോ’യെ ആശ്രയിച്ചിട്ടുണ്ട്. ഇരുനേതാക്കളെയും ഒരേപോലെ വെല്ലുവിളിച്ചാണ് ദർഭംഗ മണ്ഡലത്തിൽ മിശ്ര മത്സരിക്കുന്നത്.
Also Read ബിഹാറിൽ ആദ്യഘട്ടം ഇന്ന്; 121 മണ്ഡലത്തിൽ വോട്ടെടുപ്പ്, തേജസ്വി യാദവ് അടക്കം 1314 സ്ഥാനാർഥികൾ
പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയുടെ സ്ഥാനാർഥിയാണ് ബിഹാറിലെ മുൻ പൊലീസ് മേധാവിയായ മിശ്ര. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇന്നാണ് ദർഭംഗയിൽ വോട്ടെടുപ്പ്.
മിശ്രയുടെ സാന്നിധ്യം ദർഭംഗയിൽ ആധി കൂട്ടുന്നത് ബിജെപിക്കാണ്. കഴിഞ്ഞതവണ ആർജെഡിക്കെതിരെ പതിനായിരത്തിൽപരം വോട്ടുകൾക്കാണ് ബിജെപിയുടെ സഞ്ജയ് സരയോഗി ജയിച്ചത്. ഇന്ത്യസഖ്യം വികാസ്ശീൽ പാർട്ടി സ്ഥാനാർഥിയെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്.
അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
സിവിൽ സർവീസിന്റെ നിഷ്പക്ഷ പരിവേഷം വിട്ടു രാഷ്ട്രീയത്തിലിറങ്ങിയതിനെക്കുറിച്ചു മിശ്രയോടു ചോദിച്ചു. ‘മാർക്സിസവും സോഷ്യലിസവുമെല്ലാം നാമാവശേഷമാകുന്നത് ഞാൻ കൺമുന്നിൽ കണ്ടു. വിഷലിപ്തമാണ് ഇപ്പോഴത്തെ രാഷ്ട്രീയം. ജൻ സുരാജിലൂടെ ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത് അഴിമതി മൂടോടെ പിഴുതെറിയാനുള്ള രാഷ്ട്രീയമാണ്’ എന്നായിരുന്നു മറുപടി.
മിശ്രയെ മാത്രമല്ല, മുഖ്യധാര പാർട്ടികളുടെ പല പ്രമുഖന്മാരുടെയും വിദ്യാഭ്യാസ യോഗ്യത വച്ചു നോക്കിയാൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥികളുടെ തട്ടു താണു തന്നെയിരിക്കും. ബിജെപി തട്ടകമായ കുംഹ്രാറിൽ പട്ന സർവകലാശാലയുടെ മുൻ വിസിയും ഗണിതശാസ്ത്ര പുസ്തകങ്ങളിലൂടെ തലമുറകൾക്കു പരിചിതനുമായ കെ.സി.സിൻഹയാണ് പ്രശാന്ത്് കിഷോറിന്റെ സ്ഥാനാർഥി.
ഗ്രാമീണ ആതുരസേവന രംഗത്ത് കീർത്തി നേടിയ ഡോ. അമിത് കുമാർ ദാസ് മുസഫർപുരിലും പട്ന ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ വൈ.ബി.ഗിരി മാഞ്ചി മണ്ഡലത്തിലും സ്ഥാനാർഥിയാണ്. ചപ്രയിൽ ജൻ സുരാജിന്റെ സ്ഥാനാർഥി മുൻ ഐപിഎസുകാരൻ ജയ്പ്രകാശ് സിങ്ങാണ്. ഡോക്ടർമാരും ഡോക്ടറേറ്റുള്ളവരുമായ സ്ഥാനാർഥികളുടെ നീണ്ട പട്ടിക തന്നെ ജൻസുരാജിനുണ്ട്.
പ്രശാന്തിന്റെ സ്ഥാനാർഥി മറുകണ്ടം ചാടി
∙ ഒന്നാം ഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾ ബാക്കി നിൽക്കെ, ജൻസുരാജിന്റെ മഞ്ഞക്കുപ്പായത്തിൽ നിന്ന് ബിജെപിയുടെ കാവിക്കുപ്പായത്തിലേക്കു സ്ഥാനാർഥിയുടെ ചാട്ടം. മുംഗേർ മണ്ഡലത്തിലെ സ്ഥാനാർഥി സഞ്ജയ് സിങ്ങാണ് എതിർസ്ഥാനാർഥി ബിജെപിയിലെ കുമാർ പ്രണയുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്. English Summary:
Former DGP R.K. Mishra: Police Hero Challenges Bihar\“s Political Giants in Darbhanga Election