പത്തനംതിട്ട ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനു (ബിടിസി) കീഴിൽ ശബരിമല ദർശനത്തിനായി 1600 ട്രിപ്പുകൾ ക്രമീകരിക്കും. പമ്പയിലേക്ക് നേരിട്ടെത്തിക്കുന്നതും റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉൾപ്പെടുന്നതുമായ 3 വ്യത്യസ്ത പാക്കേജുകളാണ് ഇത്തവണ ഒരുക്കുന്നത്. കഴിഞ്ഞ വർഷം 950 ട്രിപ്പുകളാണു നടത്തിയത്. നിലയ്ക്കൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ ഭക്തർക്കു നേരിട്ടു പമ്പയിലെത്താം.
- Also Read ‘ഞാൻ മരിച്ചാൽ അത് ആശുപത്രിയുടെ അനാസ്ഥ’: തിരുവനന്തപുരത്ത് ഹൃദ്രോഗ ചികിത്സ വൈകി; രോഗി മരിച്ചു
പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങളുൾപ്പെടുന്ന അയ്യപ്പ ദർശന പാക്കേജും സംസ്ഥാനത്തിന്റെ തെക്ക്–വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന പാക്കേജും ഇത്തവണ നടപ്പാക്കും. ഇതിന്റെ നിരക്കുകൾ വ്യത്യസ്തമാണ്. 93 ഡിപ്പോകളിൽ നിന്നും ട്രിപ്പുകൾ ക്രമീകരിക്കും. സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ 3 മേഖലകളായി തിരിച്ചാണ് ഏകോപനം.
- Also Read ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ കടത്തിയത് 9000 കോടിയുടെ വിഗ്രഹങ്ങൾ; കാലടിയിലെ മരതക ശിവലിംഗം കവർന്നത് ആര്?
ഭക്തർക്ക് മുൻ വർഷങ്ങളേക്കാൾ സൗകര്യങ്ങളൊരുക്കുമെന്ന് ബജറ്റ് ടൂറിസം സെൽ അധികൃതർ വ്യക്തമാക്കി. പമ്പയിൽ ലഗേജ് സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനുമുള്ള സൗകര്യമൊരുക്കും. സന്നിധാനത്തെ ആവശ്യങ്ങൾക്കായി ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർമാരുടെ സേവനം ലഭിക്കും. ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് കമ്മിഷനും നൽകുന്നുണ്ട്. ജനുവരി 15ന് മകരവിളക്കു വരെയാണു ബിടിസി യാത്രകൾ ക്രമീകരിക്കുന്നത്.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
വിവരങ്ങൾക്ക് : 91889 38522 (സൗത്ത്) , 91889 38528 (സെൻട്രൽ), 91889 38533 (നോർത്ത്)
ജില്ലാ കോഓർഡിനേറ്റർമാരുടെ നമ്പരുകൾ
തിരുവനന്തപുരം : 91886 19378, 91889 38522
കൊല്ലം : 91889 38523
പത്തനംതിട്ട : 91889 38524
ആലപ്പുഴ : 91889 38525
കോട്ടയം : 91889 38526
ഇടുക്കി : 91889 38527
എറണാകുളം : 91889 38528
തൃശൂർ : 91889 38529
പാലക്കാട് : 91889 38530
മലപ്പുറം : 91889 38531
കോഴിക്കോട് : 91889 38532
വയനാട് : 91889 38533
കണ്ണൂർ – കാസർകോട് : 91889 38534 English Summary:
KSRTC Budget Tourism : KSRTC Budget Tourism is offering 1600 budget-friendly trips to Sabarimala. These trips include direct routes to Pampa and packages that incorporate visits to other Ayyappa temples, providing pilgrims with convenient options for their pilgrimage. |