∙ കോഴിക്കോട് ദേവഗിരി കോളജ് ഓഡിറ്റോറിയത്തിലും പട്നയിലെ ബിഹാർ നിയമസഭാ മന്ദിരത്തിലും പ്രസംഗിച്ച ഒറ്റയാളേയുള്ളൂ– ആൽഫ്രഡ് ജോർജ് ഡി റൊസാരിയോ. ബിഹാർ നിയമസഭാംഗമായിരുന്ന ഏക മലയാളി. ബിഹാറിന്റെയും ജാർഖണ്ഡിന്റെയും വിദ്യാഭ്യാസ ഭൂപടത്തിൽ സ്വന്തം പേരെഴുതിച്ചേർത്തയാൾ എന്നുകൂടി പറഞ്ഞാലേ വിലാസം പൂർണമാകൂ.
Also Read കേരളമാകെ ബിഎൽഒമാരുടെ ഗൃഹസന്ദർശന കാലം; ഒരാഴ്ച, എല്ലാം നടക്കണം!
റൊസാരിയോയുടെ പൂർവികർ മാഹിയിൽനിന്നാണ്. റെയിൽവേയിലായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്കിടെയാണ് മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പംനിന്നു പഠിക്കാൻ റൊസാരിയോയും സഹോദരിമാരും ബംഗാളിൽനിന്നു മാഹിയിലേക്കെത്തിയത്. അവിടെ സ്കൂളിൽ പഠിക്കവേ ലീഡറായ റൊസാരിയോ ദേവഗിരി കോളജിൽ എത്തിയപ്പോൾ യൂണിയൻ ഭാരവാഹിയായി. രാഷ്ട്രീയമില്ലാത്ത തിരഞ്ഞെടുപ്പുകളായിരുന്നു അത്.
അപ്പോഴേക്കും സ്ഥലംമാറ്റം കിട്ടി പട്നയിലെത്തിയ അച്ഛൻ അവിടെ സ്ഥിരതാമസമാക്കിയിരുന്നു. പഠനശേഷം പട്നയിലെത്തിയ റൊസാരിയോ അവിടെ സെന്റ് മൈക്കിൾസ് സ്കൂളിൽ അധ്യാപകനായി. പിന്നീട് ഡോൺ ബോസ്കോ അക്കാദമിയും സൊസൈറ്റിയും സ്ഥാപിച്ചു. അതു ബിഹാറിലെയും ജാർഖണ്ഡിലെയും വലിയ വിദ്യാഭ്യാസപ്രസ്ഥാനമായി മാറി. ഭാര്യ ഡൊറോത്തിയും ഒപ്പംനിന്നു നയിച്ചു.
വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ 1995ലാണ് റൊസാരിയോ എംഎൽഎ ആയത്. കക്ഷിരാഷ്ട്രീയത്തിനു പിടികൊടുക്കാതിരുന്ന റൊസാരിയോയ്ക്ക് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായാണു നിയമസഭാംഗത്വം ലഭിച്ചത്. ആംഗ്ലോ ഇന്ത്യൻ അസോസിയേഷനിലൂടെ നടത്തിയ സാമൂഹിക ഇടപെടലുകളാണ് അതിനു വഴിയൊരുക്കിയത്.
2000 ൽ ബിഹാർ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചപ്പോൾ, സ്ഥിരവിലാസം റാഞ്ചിയിലായിരുന്ന റൊസാരിയോയ്‌ക്ക് അവിടത്തെ നിയമസഭയിലേക്കും അവസരം ലഭിച്ചു. ഷിബു സോറൻ സർക്കാരിന്റെ അവിശ്വാസവോട്ടെടുപ്പിനു തൊട്ടുമുൻപുള്ള നാമനിർദേശം പക്ഷേ, കോടതി കയറി. പിന്നാലെ സർക്കാർ വീണതും റൊസാരിയോയുടെ നാമനിർദേശം തുടർന്നുവന്ന ബിജെപി സർക്കാർ തടഞ്ഞതും ചരിത്രം. റൊസാരിയോ ഇന്നലെ 86–ാം ജന്മദിനത്തിലാണ് വോട്ടു ചെയ്തത്. English Summary:
Alfred George D\“Rosario: The Keralite MLA Who Shaped Bihar\“s Education Landscape