search

ഡാഷ് ക്യാമറയിലെ ദൃശ്യങ്ങൾ കുരുക്കായി; കാർ മോഷണത്തിലെ സഹായി പൊലീസ് പിടിയിൽ

deltin33 12 hour(s) ago views 213
  



ബത്തേരി ∙ ബെംഗളൂരുവിൽ നിന്ന് കൊടുവള്ളിയിലേക്ക് രണ്ടു പേർ സഞ്ചരിച്ചെത്തിയ കാർ മറ്റൊരു വാഹനത്തിലെത്തിയ എട്ടംഗ സംഘം കവർന്ന സംഭവത്തിൽ മോഷണത്തിനു സഹായിച്ചയാൾ പൊലീസ് പിടിയിൽ. മോഷണത്തിനു ശേഷം തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച കാറിന്റെ ഡാഷ് ബോർഡ് ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പാടിച്ചിറ സീതാമൗണ്ട് പുതുച്ചിറ വീട്ടിൽ രാജനെ (61) ബത്തേരി പൊലീസ് പിടികൂടിയത്. വാഹനം കവർച്ച ചെയ്തു കൊണ്ടുവരുന്നതിനും പൊളിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനും വേണ്ട സഹായമാണ് ഇയാൾ ചെയ്തു നൽകിയത്.

  • Also Read എട്ടംഗ സംഘം മോഷ്ടിച്ച കാർ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തി   


ബെംഗളൂരുവിൽ നിന്ന് വന്ന കാർ വഴിയിൽ തടഞ്ഞ് കാറിലുണ്ടായിരുന്ന രണ്ടു പേരെയും വലിച്ച് പുറത്തിട്ട ശേഷമാണ് അക്രമികൾ കാറുമായി കടന്നത്. കാർ പിന്നീട് ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകൾ വരുത്തിയ നിലയിൽ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ സംസ്ഥാന അതിർത്തിക്കടുത്ത് കണ്ടെത്തിയിരുന്നു. പൊളിച്ച് ഉപേക്ഷിച്ച വാഹനത്തിന്റെ ഡാഷ് ബോർഡിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രാജനെ വലയിലാക്കിയത്. 2010-ൽ നാടൻ തോക്ക് പിടിച്ച സംഭവത്തിലും 2016ൽ അളവിൽ കൂടുതൽ മദ്യം പിടിച്ച കേസിലും പുൽപ്പള്ളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഹൈവേയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ തടഞ്ഞ് പണവും സ്വർണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബർ നാലിന് രാത്രിയായിരുന്നു സംഭവം.

  • Also Read കോവിഡിൽ നടന്നുവന്ന തൊഴിലാളികൾ മനസ്സുമാറ്റി; ‘പികെ’യെ തുണയ്ക്കുമോ ബിഹാറിലെ 58% ജെൻ സി; രണ്ടുവർഷം നീണ്ട പദയാത്ര ‘ബി ടീം’ പദ്ധതിയോ?   


വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികിൽ തല്ലിപ്പൊളിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൂർണമായും തകർന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയിൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയും രാജനെ പിടികൂടുകയുമായിരുന്നു. പ്രതികൾ വാഹനവുമായി രാജന്റെ സീതാമൗണ്ടിലെ വീട്ടിലെത്തിച്ച് പണവും മറ്റു മുതലുകളും കണ്ടെത്തുന്നതിനായി പൊളിച്ചു പരിശോധിക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു. രാജന്റെ വീട് പരിശോധിച്ചപ്പോൾ പരാതിക്കാരന്റെ ട്രോളി ബാഗും വസ്ത്രങ്ങളും വാഹനത്തിന്റെ പാർട്സും കണ്ടെത്തി.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവിൽ പോയി മടങ്ങുന്നതിനിടെ കവർച്ചാ സംഘം പിന്തുടരുകയായിരുന്നു. കല്ലൂർ 67 പാലത്തിന് സമീപം കാർ തടഞ്ഞുനിർത്തി ഹാമർ കൊണ്ട് വാഹനത്തിന്റെ വിൻഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് വാഹനവും ലാപ്ടോപ്, ടാബ്, മൊബൈൽ ഫോൺ, ബാഗുകൾ തുടങ്ങിയ വസ്തുക്കളും കവരുകയായിരുന്നു. കോഴിക്കോട് സ്വദേശികൾ ബത്തേരി സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരമാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.

ബത്തേരി ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായർ, എസ്ഐ രാംകുമാർ, എഎസ്ഐ ഗോപാലകൃഷ്ണൻ, എസ്‌സിപിഒമാരായ മുസ്തഫ, പ്രജീഷ്, രജീഷ്, ഫിറോസ്, രവീന്ദ്രൻ, സിപിഒമാരായ സിജോ, നിയാദ്, ഡോണിത്ത്, അനിത്ത്, അജിത്ത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. English Summary:
Dashboard camera Footage Leads to Arrest in Car Theft in Wayanad: Police arrested an accomplice in a car theft case where a vehicle was stolen from individuals traveling from Bangalore to Kerala, highlighting ongoing investigations into highway robberies in the region.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470004