പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ചക്കേസിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്ത മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു റിമാൻഡിൽ. 2019 മേയ് 18നു കട്ടിളപ്പാളി അഴിച്ചപ്പോൾ ചെമ്പെന്ന് തിരുവാഭരണം കമ്മിഷണർ സാക്ഷ്യപ്പെടുത്തിയിരുന്നു. കട്ടിളപ്പാളി സ്വർണം പൂശാനെന്ന പേരിൽ അഴിച്ച സമയത്തെ മഹസറിൽ ദേവസ്വം സ്മിത്തും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read ദേവസ്വം ബോർഡ് തലപ്പത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥൻ?; കെ.ജയകുമാർ പരിഗണനയിൽ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
കട്ടിളപ്പാളി കേസിൽ നാലാം പ്രതിയായ ബൈജുവിന്റെ അറസ്റ്റും റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. അഴിക്കുന്ന സമയത്ത് കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായും തിരികെ സ്ഥാപിക്കുന്ന അവസരത്തിൽ ദേവസ്വം സ്മിത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്നുമാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ദ്വാരപാലക ശിൽപപാളികൾ അഴിക്കുമ്പോൾ ഉത്തരവുണ്ടായിട്ടും ബൈജു ഹാജരായിരുന്നില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം തട്ടിയെടുക്കാൻ അവസരം ഒരുക്കി മനഃപൂർവം ഒഴിഞ്ഞു മാറിയതു മറ്റുപ്രതികളുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സംശയമുണ്ട്.
നിയമപ്രകാരം ദേവസ്വത്തിന്റെ എല്ലാ ആസ്തികളുടെയും ചുമതലക്കാരൻ തിരുവാഭരണം കമ്മിഷണറാണ്. തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിൽ ബൈജു ഏഴാം പ്രതിയാണ്. ഇതിലെ അറസ്റ്റ് പിന്നീടു കോടതിയെ അറിയിക്കും. റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും സുധീഷ് കുമാറിനെ 12 വരെയുമാണു കസ്റ്റഡിയിൽ വിട്ടത്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡിയും തിങ്കളാഴ്ച വരെയാണ്.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമുള്ള പ്രത്യേക സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
ചട്ടങ്ങൾ മറികടന്ന് സ്വർണം പൂശാൻ പോറ്റിയോട് ബോർഡ് ആവശ്യപ്പെട്ടു
പത്തനംതിട്ട ∙ സ്പോൺസർഷിപ് ചട്ടങ്ങൾ മറികടന്ന് കട്ടിളപ്പാളിയിൽ സ്വർണം പൂശാൻ ദേവസ്വം ബോർഡ് 2019ൽ പോറ്റിയോട് ആവശ്യപ്പെട്ടു. സാധാരണ രീതിയിൽ സ്പോൺസറാണ് ചെലവു വഹിക്കാൻ താൽപര്യമറിയിച്ച് കത്തയയ്ക്കുന്നത്. എന്നാൽ കട്ടിളപ്പാളിക്കേസിൽ സംഭവിച്ചത് ഇതിനു വിരുദ്ധമായാണ്.
ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ 2019 ഫെബ്രുവരി 16നു കമ്മിഷണർക്കു നൽകിയ കത്തിൽ തന്നെ പറയുന്നതു ശ്രീകോവിലിനു സ്വർണം പൂശിയ പുതിയ വാതിൽ വരുന്നതിനാൽ കട്ടിള കൂടി സ്വർണം പൂശുന്നതിന് സ്പോൺസറോടു ചോദിച്ചെന്നും അവർ സമ്മതിച്ചെന്നുമാണ്. പ്രാഥമിക ഗൂഢാലോചനയിൽ പോറ്റിയേക്കാൾ വലിയ പങ്ക് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു എന്നതിനു തെളിവാണിത്. റാന്നി കോടതിയിൽ ഹാജരാക്കിയപ്പോൾ ‘തന്നെ കരുവാക്കിയതാണ്’ എന്നു പോറ്റി വിളിച്ചു പറഞ്ഞതും ഇതിനോടു ചേർത്തു വായിക്കണം. ഇതിനു പിന്നാലെ മാർച്ച് 6നു ദേവസ്വം കമ്മിഷണറുടെ കത്തിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയോട് അങ്ങോട്ട് ബന്ധപ്പെട്ട കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
Also Read ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആകാശ്‌ദീപ് ഇടം നേടിയത് സ്പെഷലിസ്റ്റ് ആയി; ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?
ശബരിമലയിലെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയെ രേഖകളിൽ ആദ്യം ചെമ്പാക്കിയതു ദേവസ്വം ബോർഡിലെ സെക്‌ഷൻ ക്ലാർക്കിന്റെ കുറിപ്പിൽ. 2018 ഓഗസ്റ്റിൽ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ശ്രീകോവിലിന്റെ വാതിൽ നിർമിക്കാൻ അനുമതി നൽകി. ഇത് സന്നിധാനത്തെത്തിക്കും മുൻപു തന്നെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി അഴിച്ചുകൊണ്ടു പോകാൻ ഗൂഢാലോചന തുടങ്ങി.
എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാർ 2019 ഫെബ്രുവരി 16നു നൽകിയ ശുപാർശയിൽ ‘കട്ടിള പൊതിഞ്ഞിട്ടുള്ള (മുൻപ് സ്വർണം പൂശിയിട്ടുള്ള)’ എന്നാണ് കൃത്യമായി വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. സ്വർണം പൊതിഞ്ഞതിനെ എക്സിക്യൂട്ടീവ് ഓഫിസർ പൂശിയത് എന്നാക്കിയെങ്കിൽ 10 ദിവസത്തിനു ശേഷം അടുത്ത കത്തിടപാടിൽ ദേവസ്വം ക്ലാർക്ക് ഇത് ‘കട്ടിള പൊതിഞ്ഞിട്ടുള്ള പഴയ ചെമ്പുപാളികൾ’ എന്നാക്കി മാറ്റി.
2019 ഫെബ്രുവരി 26നായിരുന്നു ഇത്. മാർച്ച് 6ന് ബോർഡിനയച്ച കത്തിൽ ദേവസ്വം കമ്മിഷണറും ചെമ്പുപാളികളെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 20ന് കട്ടിളപ്പാളികൾ ഇളക്കി പോറ്റിക്കു നൽകാൻ ഉത്തരവിറക്കിയത്. എന്നാൽ ഇളക്കിയ സമയത്ത് തിരുവാഭരണം കമ്മിഷണർ ഹാജരായില്ല. English Summary:
Sabarimala Gold Theft: Former Thiruvabharanam Commissioner K.S. Baiju Remanded