search

താഴാതെ യവനിക; നാടകജീവിതത്തിന്റെ അറുപതാം വർഷത്തിൽ എഴുവർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ നാടകവുമായി ഇബ്രാഹിം വെങ്ങര

deltin33 1 hour(s) ago views 259
  



‘‘ തിക്കുറിശ്ശി സുകുമാരൻനായരുടെ സ്ത്രീ എന്ന നാടകം അക്കിപ്പറമ്പിൽ കളിക്കുന്നുണ്ട് നമുക്കതു കാണാൻ പോണം. നീ ഇതുവരെയും നാടകം കണ്ടിട്ടില്ലല്ലോ?’’ ഉറ്റസുഹൃത്ത് കുഞ്ഞിരാമൻ ചോദിച്ചപ്പോൾ ഇബ്രാഹിം സന്തോഷിച്ചു.

‘‘ ആരാണ് തിക്കുറിശ്ശി സുകുമാരൻനായർ?’’– കൗതുകത്തോടെ ഇബ്രാഹിം ചോദിച്ചു.

‘‘ നാടകലോകത്തെ പ്രധാനപ്പെട്ട ആളാണ്. പിന്നെ, സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ടിക്കറ്റു വച്ചാണു നാടകം കളിക്കുന്നത്. അതിനു പണം വേണം..’’.

‘‘ പൈസയ്ക്ക് എവിടെ പോകും. ബീഡി കെട്ടി കിട്ടണ നാലണ ഉമ്മയ്ക്കു കൊടുക്കും. വല്ല അത്യാവശ്യം ഉണ്ടെങ്കിലേ ഉമ്മ തരൂ..’’

ഇബ്രാഹിമിന്റെ മുഖം വാടുന്നതു കണ്ടു കുഞ്ഞിരാമൻ പറഞ്ഞു–‘‘  പൈസേന്റെ കാര്യം നീ ആലോചിക്കേണ്ട. അതൊക്കെ ഞാൻ ശരിയാക്കിക്കൊള്ളാം’’.

നാടകം കാണാൻ വൻജനക്കൂട്ടമായിരുന്നു. ഇബ്രാഹിമിന്റെ കൈപിടിച്ചു കുഞ്ഞിരാമൻ സ്റ്റേജിന്റെ പിറകിലെത്തി. ‘‘ ഞാൻ ചെയ്യണകൂട്ട് നീയും ചെയ്തോളണം’’ എന്ന നിർദേശം നൽകി ഗ്രൗണ്ടിലെ വെളിച്ചം കണ്ണടച്ചപ്പോൾ സ്റ്റേജിന്റെ താഴെക്കൂടി മുന്നിലേക്ക് ഇഴയാൻ തുടങ്ങി. അവനു പിന്നാലെ ഇബ്രാഹിമും. ഇരുട്ടിൽ ഇഴഞ്ഞെത്തിയ രണ്ടു ബാലൻമാരെ ആരും കണ്ടില്ല.

  • Also Read കഥകളുടെ പള്ളിയുറക്കം   


ആദ്യത്തെ നാടകാനുഭവം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ അതിലും വലിയ അനുഭവം കാത്തിരിക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എല്ലാവരും ഉറങ്ങിയിരുന്നു. ആരും അറിയാതെ അകത്തു കയറണം. ഇറയത്തു തൂക്കിയിട്ട മുളകൊണ്ടുള്ള കർട്ടൻ മാറ്റി കോലായയിലേക്കു കയറിയതും ടയറുകൊണ്ടുള്ള ചെരിപ്പിന്റെ അടിയും ഒന്നിച്ചായിരുന്നു. അടികൊണ്ട് ആ ബാലൻ പുളയുമ്പോൾ തറവാട്ടു കാരണവർ ആക്രോശിച്ചു–‘‘ ആരാ നിന്നെ ഹറാമായ നാടകം കാണാൻ അയച്ചത്?’’
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അടിച്ചു തളർന്നു കാരണവർ ചെരിപ്പ് ദൂരേക്കു വലിച്ചെറിഞ്ഞ് അകത്തേക്കു പോയി വാതിലടച്ചു താഴിട്ടു. അകത്തെ ഇടനാഴിയിൽനിന്ന് ഒരു തേങ്ങൽ കേട്ടു, അത് ഉമ്മയുടേതായിരുന്നു. നേരം പുലർന്നു കാരണവർ പുറത്തേക്കു പോയപ്പോഴാണ് ഉമ്മ വെളിയിലേക്കു വന്നത്. ചെരിപ്പിന്റെ അടിയേറ്റ് ഉണ്ടായ മുറിവിൽ തടവി അവർ പറഞ്ഞു–‘‘നിനക്കു ജീവിക്കാൻ പറ്റുന്ന  ഇടമല്ലിത്. എവിടേക്കെങ്കിലും പോയി രക്ഷപ്പെട്ടോ.’’.

കാരണവരുടെ അലമാര തുറന്നു കിട്ടിയ കാശുമായി അവൻ വീട്ടിൽ നിന്നിറങ്ങിയോടി. ആദ്യം കണ്ട ബസിൽ കയറി കോഴിക്കോട്ട് എത്തി.

ആ യാത്ര അവന്റെ ജീവിതം മാറ്റിമറിച്ചു. അരങ്ങിൽനിന്ന് അരങ്ങിലേക്കുള്ള തിരക്കിട്ട യാത്ര ചെയ്യുന്ന നാടകക്കാരനാക്കി. ആദ്യമായി നാടകം കണ്ടതിനു വീടു നഷ്ടപ്പെട്ട കുട്ടി നാടകത്തിലൂടെ എല്ലാം തിരിച്ചുപിടിച്ചു. ഇബ്രാഹിം വെങ്ങര എന്ന നാടക സംവിധായകനായി ലോകം അറിയപ്പെട്ടു. അഭിനയത്തിനും സംവിധാനത്തിനും എഴുത്തിനും ഒട്ടേറെ തവണ ദേശീയ–സംസ്ഥാന അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു.  സിനിമകളിൽ അഭിനയിച്ചു.

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ജീവിതധന്യതയിലും ഇബ്രാഹിം വെങ്ങര എഴുത്തു തുടരുകയാണ്. പുതിയ നാടകം ‘അവധൂതൻ’ എഴുതിക്കഴിഞ്ഞു. സ്വന്തം ട്രൂപ്പായ ചിരന്തന തിയറ്റേഴ്സിന്റെ യവനിക ഒരിക്കൽകൂടി ഉയരാൻ പോകുകയാണ്. നാടകലോകത്തെ പ്രമുഖർ ഒന്നിക്കുന്ന ‘അവധൂതൻ’ നബിയുടെ ജീവിതമാണു രംഗാവിഷ്കാരം നടത്തുന്നത്.

ഒരു നടന്റെ പിറവി

നാടകം കണ്ടതിനു നാടു നഷ്ടപ്പെട്ട കുട്ടി കോഴിക്കോട്, കോയമ്പത്തൂർ എന്നിങ്ങനെ പലയിടങ്ങളിലും അലഞ്ഞ്, സർക്കസ് കമ്പനിയിൽ ജോലി ചെയ്ത് ഒടുവിൽ എത്തിയത് കൊച്ചിയിലെ നാടകപ്രവർത്തകരുടെ അടുത്ത്. ചിത്രകാരനും നാടകകൃത്തും അഭിനേതാവുമായ സി.വി.അഗസ്റ്റിൻ ‘ക്രൂശിക്കപ്പെട്ട ഒരാത്മാവ് ’ എന്ന നാടകത്തിൽ ഇബ്രാഹിമിന് ആദ്യമായി ഒരു വേഷം നൽകി. തൃപ്പൂണിത്തുറ അത്താഘോഷത്തോടനുബന്ധിച്ചുള്ള മത്സരത്തിലായിരുന്നു ആദ്യ വേദി. ഒരു നടൻ മദ്യലഹരിയിൽ വീണുപോയപ്പോൾ ‘ വേഗം മേക്കപ്പിട്’ എന്നു പറഞ്ഞ് അഗസ്റ്റിൻ വേദിയിലേക്കു പിടിച്ചു കൊണ്ടു പോകുകയായിരുന്നു.  

നാടകറിഹേഴ്സൽ കാണാൻ  പോകുന്നതിനാൽ സംഭാഷണമെല്ലാം അറിയുമായിരുന്നു. ക്രൂശിക്കപ്പെട്ട ഒരാത്മാവിന് അഞ്ച് പുരസ്കാരം ലഭിച്ചു. അപ്പോൾ അഗസ്റ്റിൻ പറഞ്ഞു– ‘തൃപ്പൂണിത്തുറയിൽ നാടകമത്സമരല്ല നടന്നത്. ഇബ്രാഹിംകുട്ടിയുടെ അരങ്ങേറ്റമായിരുന്നു. മലയാള നാടകവേദിയിൽ ഒരു നടന്റെ പിറവി’.

ആദ്യ പ്രതിഫലം 25 രൂപ

കണ്ണൂർ ട്രെയിനിങ് സ്കൂളിൽ കെ.ടി.മുഹമ്മദിന്റെ സ്ഥിതി എന്ന നാടകം അരങ്ങേറാൻ പോകുകയാണ്. നാടകത്തിലെ പ്രധാനനടൻ വിക്രമൻനായരെ ഇബ്രാഹിമിനു പരിചയമുണ്ട്. കെ.ടിയെ പരിചയപ്പെടുത്തിത്തരാമെന്നു പറഞ്ഞ് വിക്രമൻനായർ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. തുഞ്ചൻ നാടകോത്സവത്തിൽ ആയിടയ്ക്ക് ഇബ്രാഹിം എഴുതി അഭിനയിച്ച വാൽമീകത്തിന് പുരസ്കാരം ലഭിച്ച കാര്യം കെ.ടിക്ക് അറിയാമായിരുന്നു. അതുംപറ‍ഞ്ഞാണു പരിചയപ്പെട്ടത്.

കുറച്ചുനാളുകൾക്കു ശേഷം ഇബ്രാഹിമിനെ തേടിയൊരു ടെലിഗ്രാം വന്നു. ‘റീച്ച് സംഗമം തിയറ്റേഴ്സ്’. സാക്ഷാത്കാരം എന്ന നാടകത്തിലേക്കായിരുന്നു ആ ക്ഷണം. ആലുവ ടാസിൽ നടന്ന നാടകം വൻ വിജയമായി. ആദ്യപ്രതിഫലം ലഭിച്ചു. ഒരു കളിക്ക് 25 രൂപ.  5 രൂപ ബാറ്റ. ആറാമത്തെ കളി പ്രതിഫലമില്ലാതെ കളിക്കണം. ‘‘ സംഗമം തിയറ്റേഴ്സ് എന്നെ സംബന്ധിച്ചിടത്തോളം ഒരു നാടക സർവകലാശാലയായിരുന്നു. കെ.ടിയാണ് അവിടത്തെ വൈസ് ചാൻസലർ. ഞങ്ങളൊക്കെ വിദ്യാർഥികളും’’– ഇബ്രാഹിം വെങ്ങര പറഞ്ഞു.

ജയിൽവാതിൽ തുറന്ന ഭൂതവനം

അടിയന്തരാവസ്ഥക്കാലത്ത് ഒരു നാടകം അവതരിപ്പിക്കണമെങ്കിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതി മുൻകൂട്ടി വാങ്ങണം. അനുവാദം വാങ്ങി ഇബ്രാഹിം വെങ്ങര ‘ഭൂതവനം’ എന്ന നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങി. അവതരണത്തിന്റെ തലേദിവസം പയ്യന്നൂർ പൊലീസെത്തി സ്ക്രിപ്റ്റ് വായിക്കാൻ കൊണ്ടുവരാൻ പറ‍ഞ്ഞു. മിന്നൽ മാധവൻ എന്നുപേരുള്ള എസ്ഐ ആണ് വിളിപ്പിച്ചത്. പൊലീസിനെ കാണിക്കാൻ യഥാർഥ സ്ക്രിപ്റ്റിൽ മാറ്റം വരുത്തിയാണ്  കൊണ്ടുപോയത്.  

അതുവായിച്ചപ്പോൾ രാജ്യവിരുദ്ധമായി ഒന്നുമില്ലെന്നു പൊലീസ് കണ്ടെത്തി. എന്നാൽ യഥാർഥ നാടകം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അടിയന്തരാവസ്ഥയ്ക്കെതിരായ നാടകമായി ഭൂതവനം സ്റ്റേജിലെത്തി. നാടകം കഴിഞ്ഞപ്പോൾ അപരിചിതനായ ഒരാളെത്തി പറഞ്ഞു–‘കൊണ്ടുപോകാൻ പൊലീസ് വന്നിട്ടുണ്ട്’. റിമാൻഡ് ചെയ്ത് കൊണ്ടുപോയത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക്.  

മാധവിക്കുട്ടിയുടെ മാധവിവർമ

സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ചിരന്തന തിയറ്റേഴ്സ് എന്ന സ്വന്തം ട്രൂപ്പ് തുടങ്ങിയത്. കണിയാപുരം രാമചന്ദ്രൻ എഴുതിയ ‘ഇവർ വിവാഹിതരാകുന്നു’ ആയിരുന്നു ആദ്യ നാടകം. അടുത്ത നാടകം ‘മാധവിവർമ’യ്ക്ക് സ്ക്രിപ്റ്റ് എഴുതിയത് മാധവിക്കുട്ടിയായിരുന്നു. കെ.ടി.മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘തീക്കനൽ’ ആയിരുന്നു ചിരന്തനയുടെ മൂന്നാമത്തെ നാടകം. അതിൽ മുഖ്യവേഷം ചെയ്തത് കെടിയുടെ ഭാര്യ സീനത്തും.

2008 മാർച്ച് 25ന് കെ.ടി. മരിച്ചു. ഗുരുദക്ഷിണയെന്ന നിലയിൽ ഇബ്രാഹിം പുതിയൊരു നാടകം ചെയ്തു. ‘കളത്തിങ്കൽ തൊടികയിൽ കൽവിളക്ക്’. കെ.ടിയുടെ ജീവിതമായിരുന്നു നാടകം. സ്വന്തം നാട്ടിൽ അരങ്ങേറിയ നാടകം ഉദ്ഘാടനം ചെയ്തത് എംടിയും. പ്രസംഗത്തിൽ എംടി പറഞ്ഞു–‘‘ ഒരു ശിഷ്യൻ ഗുരുവിനു വേണ്ടി പണിത സ്മാരകമാണ് ഈ നാടകം’’.

‘‘ അതാണ് ഞാൻ അവസാനം എഴുതിയ നാടകം. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന വിഷയമാണ് ‘അവധൂതൻ’.  ചിരന്തനയുടെ പേരിൽ സ്റ്റേജിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപാടു കലാകാരന്മാർ ഒന്നിക്കുന്ന വേദിയായിരിക്കും. ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി കാത്തിരിക്കുകയാണ് ഞാൻ’’. ഗ്രീൻറൂമിലെ തിരക്കുകളുള്ള നാടകക്കാലത്തെക്കുറിച്ചോർത്ത് സന്തോഷത്തോടെ ഇബ്രാഹിം വെങ്ങര പറഞ്ഞു. യവനിക താഴാതെ പല രംഗവും ആ മുഖത്തെ ഭാവത്തിലൂടെ കടന്നുപോയി.

ഇബ്രാഹിം വെങ്ങരയുടെ പ്രധാന നാടകങ്ങൾ

ഭൂതവനം, ഉത്തരം, പെരുന്തി, സംഘം ചേരുക, മേടപ്പത്ത്, പടനിലം, പകിടപന്ത്രണ്ട്, ഉപഹാരം, രാജസഭ, ഒടിയൻ, സൂര്യമുഖം, അവതാരപുരുഷൻ, കാളിഗ്രാമം, ബദറുൽ മുനീർ ഹുസ്നുൽ ജമാൽ, കളത്തിങ്കൽ തൊടികയിൽ കൽവിളക്ക്  English Summary:
Ibrahim Vengara\“s Grand Comeback: \“Avadhoothan\“ Marks 60 Years in Malayalam Theater
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740