അർജന്റീനയെന്നു പറഞ്ഞാൽ ഓർമവരുന്നത് ഫുട്ബോളാണ്. ഇവിടെ ഒരു വ്യത്യസ്തമായ കണ്ടുപിടിത്തം നടന്നിട്ടുണ്ടെന്നു കഥകളുണ്ട്. ആ കണ്ടുപിടിത്തമാണ് ‘മഴ പെയ്യിക്കും യന്ത്രം’.
Also Read കഥകളുടെ പള്ളിയുറക്കം
അർജന്റീനയിലെ എൻട്രോ റിയോസ് പ്രവിശ്യയിൽ ജനിച്ച എൻജിനീയറായിരുന്നു യുവാൻ ബയ്‌ഗോറി വെലാർ. ഇറ്റലിയിലെ മിലൻ സർവകലാശാലയിൽനിന്ന് വെലാർ ജിയോഫിസിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി. പിന്നീടു പല രാജ്യങ്ങളിൽ ജോലി ചെയ്തു. ഭൂമിക്കടിയിലുള്ള ധാതുസമ്പത്ത് തിരയാൻ ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങളുപയോഗിക്കുന്ന ഒരു സംവിധാനം വെലാർ ഇതിനിടെ കണ്ടെത്തി.
തെക്കേ അമേരിക്കൻ രാജ്യം ബൊളീവിയയിൽ 1926ൽ ഇതു പ്രവർത്തിപ്പിച്ചപ്പോൾ ഒരു അദ്ഭുതം സംഭവിച്ചു. അവിടെ മഴ പെയ്തു. ആദ്യം വെലാർ ഇതു കാര്യമായി എടുത്തില്ല. എന്നാൽ പിന്നീടും ഈ സംവിധാനം പ്രവർത്തിപ്പിച്ചപ്പോൾ മഴ പെയ്തു. ഇതോടെ വെലാർ അന്വേഷണം തുടങ്ങി. ഒരുപക്ഷേ തന്റെ സംവിധാനത്തിലെ തരംഗങ്ങളാണ് മഴയ്ക്കു കാരണമായതെന്ന് അദ്ദേഹം വിശ്വസിച്ചു.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
1929 ൽ വെലാർ ജന്മനാടായ അർജന്റീനയിൽ തിരിച്ചെത്തി. അവിടെ അരാഹ്വോ എന്ന പ്രദേശത്ത് താമസമുറപ്പിച്ചു, അവിടെ ഒരു പരീക്ഷണശാലയും സ്ഥാപിച്ചു. തന്റെ പഴയ സംവിധാനം ഇതിനിടെ വെലാർ പരിഷ്കരിച്ച് ടിവിയുടെ വലുപ്പത്തിൽ ഒരു യന്ത്രമുണ്ടാക്കി. അതായിരുന്നു മഴ പെയ്യിക്കും യന്ത്രം. ഒരു ബാറ്ററിയും ആണവവികിരണശേഷിയുള്ള രാസവസ്തുക്കളും 2 ആന്റിനകളും ഇതിൽ അടങ്ങിയിരുന്നു. ഇന്നും ഇതിന്റെ കൃത്യമായ ഘടന ആർക്കുമറിയില്ല.
ആ വർഷം ജൂലൈയിൽ യന്ത്രമുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ പലയിടങ്ങളിൽ മഴ പെയ്യിച്ചെന്ന് വെലാർ അവകാശപ്പെട്ടു. തനിക്കൊരു ഫണ്ടിങ് നൽകാനായി അർജന്റീനയിലെ റെയിൽവേ അധികൃതരെ അദ്ദേഹം സമീപിച്ചു. സാന്തിയാഗോ ഡെൽ എസ്‌ട്രോ എന്ന മഴ തീരെക്കുറവുള്ള വരണ്ട പ്രദേശത്ത് മഴപെയ്യിക്കാൻ അവർ അദ്ദേഹത്തെ വെല്ലുവിളിച്ചു. 55 മണിക്കൂർ യന്ത്രം പ്രവർത്തിപ്പിച്ച് വെലാർ അതു സാധിച്ചെന്നാണ് കഥ.
പിന്നീടു പൊതുജനങ്ങളുടെ മുന്നിലും വെലാർ മഴപെയ്യിച്ചെന്നാണു റിപ്പോർട്ട്. ഇതോടെ അദ്ദേഹം പ്രശസ്തനായി. അർജന്റീന സർക്കാരും യുഎസ് കമ്പനികളും പല തവണ ആവശ്യപ്പെട്ടിട്ടും തന്റെ യന്ത്രത്തിന്റെ പ്രവർത്തനവിദ്യ വെലാർ വെളിപ്പെടുത്തിയില്ല. ഒടുവിൽ വെലാർ ഒറ്റപ്പെട്ട ജീവിതം തുടങ്ങി. യന്ത്രത്തെപ്പറ്റി എല്ലാവരും മറന്നു. 1972ൽ വെലാർ അന്തരിച്ചു. യന്ത്രം ഏതോ ആക്രിക്കടയിലേക്കു പോയി.ഈ ദുരൂഹയന്ത്രം സത്യമോ മിഥ്യയോ? മഴ പെയ്തത് വെലാറിന്റെ ഭാഗ്യം കൊണ്ടാണോ? ആ യന്ത്രത്തിനു പിന്നീട് എന്തുപറ്റി?..ചോദ്യങ്ങൾ ഇന്നും ബാക്കി. English Summary:
The Rain-Making Machine: Juan Velar\“s Mysterious Invention Explored