search

കോൺഗ്രസ് ഇപ്പോൾ ‘മുസ്‌ലിം ലീഗ്–മാവോവാദി കോൺഗ്രസ്’; ഇത് ആഘോഷിക്കേണ്ട ദിവസം: ബിജെപി ആസ്ഥാനത്ത് ഗംച വീശി മോദി

cy520520 10 hour(s) ago views 224
  



ന്യൂഡൽഹി∙ ഇന്നത്തെ കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് ആയെന്നായിരുന്നു മോദിയുടെ പരിഹാസം. ഇത് ആഘോഷിക്കേണ്ട ദിവസമാണ്. ബിഹാർ‌ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറിന്റേത് ചരിത്ര വിജയമാണ്. ബിഹാറിന്റെ ഹൃദയം എൻഡിഎയ്ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഛഠ് മയ്യ കീ ജയ്’ എന്നു പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read നിതീഷ് കുമാർ തന്നെയാകുമോ മുഖ്യമന്ത്രി? പോസ്റ്റിട്ട് ഡിലീറ്റ് ചെയ്ത് ജെഡിയു, ‘മഹാരാഷ്ട്ര’യ്ക്ക് ബിഹാറിൽ സാധ്യതയുണ്ടോ?   


ഗംച വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്തേക്ക് എത്തിയത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അദ്ദേഹത്തെ സ്വീകരിച്ചു. പുഷ്പവൃഷ്ടിയോടെ പ്രവർത്തകർ മോദിയെ വരവേറ്റു. ഇത് ട്രെൻഡ് അല്ല സുനാമി ആണെന്നായിരുന്നു ജെ.പി. നഡ്ഡ പറഞ്ഞത്.

  • Also Read ‘ബിഹാറിലെ എൻഡിഎ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമല്ല’; യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്ന 3 കാരണങ്ങൾ   


എല്ലാ റെക്കോർഡുകളും ബിഹാറിലെ ജനങ്ങൾ തകർത്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘‘സ്ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളി. മഹിള–യൂത്ത് ഫോർമുലയാണ് ബിജെപിയ്ക്ക് വലിയ വിജയം നൽകിയത്. ബിഹാറിൻ ഇന്ത്യാ സഖ്യം ഇനി ഒരിക്കലും തിരിച്ചുവരില്ല. ബിഹാറിലെ ജനങ്ങളുടെ വികസനമാണ് ലക്ഷ്യം. നിതീഷ് കുമാറിന്റേത് അതിശയകരമായ നേതൃത്വ പാടവമാണ്. ചിലർ പ്രീണന രാഷ്ട്രീയത്തിനു പിന്നാലെ പോയി. എന്നാൽ ധ്രുവീകരണ രാഷ്ട്രീയത്തിനു തിരിച്ചടിയേറ്റു. യുവാക്കൾ എസ്ഐആറിനെ പിന്തുണച്ചു. ബിഹാർ‌ ജനത സൃഷ്ടിച്ചത് കൊടുങ്കാറ്റാണ്. തെറ്റായ നയങ്ങളെ ജനങ്ങൾ തൂത്തെറിഞ്ഞു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കള്ളം പറയുന്നവരാണ് ഇത്തവണ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷനോടുള്ള വിശ്വാസം പ്രകടമായി. ഈ തിരഞ്ഞെടുപ്പോടെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള വിശ്വാസം കൂടി. തെറ്റായ മാർഗം സ്വീകരിക്കുന്നവർക്കൊപ്പം ബിഹാറിലെ ജനങ്ങൾ നിലനിൽക്കില്ല. ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്തത്. ബിഹാറിലെ ജനങ്ങൾ നമിക്കുന്നു. മറ്റിടങ്ങളിൽ കൂടി വോട്ടർ പട്ടിക പൂർണമായും ശുദ്ധീകരിക്കും. എസ്ഐആറിനെ ഇരുകൈയ്യും നീട്ടിയാണ് ബിഹാർ ജനത സ്വീകരിച്ചത്. കോൺഗ്രസും മാവോയിസ്റ്റുകളും വികസനം മുടക്കികളാണ്. റെഡ് കോറിഡോർ ചരിത്രമായി.

  • Also Read രാത്രി ലാലുവിന്റെ സന്ദേശം; രഹസ്യ യാത്രയ്ക്ക് ഒരുങ്ങുക: അറസ്റ്റ് ചെയ്ത സിങ്ങിനെ ഒപ്പംകൂട്ടി അഡ്വാനി: കൈവിട്ട ബിജെപിക്ക് കാത്തിരുന്ന് പ്രഹരം   


വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനാണ് ജനം ആഗ്രഹിക്കുന്നത്. ഞങ്ങൾ ജനങ്ങളുടെ സേവകരാണ്. കളളം പരാജയപ്പെടും, സത്യം വിജയിക്കും. കഴിഞ്ഞ മൂന്ന് ലോക്സഭാ തിര‍ഞ്ഞെടുപ്പുകളിലും മൂന്നക്ക സംഖ്യയിൽ എത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഛഠ് പൂജയെ നാടകം എന്ന് വിളിച്ചവരുണ്ട്. അവർ ഇതുവരെ മാപ്പ് പറഞ്ഞില്ല. അവരെ ജനം മറക്കില്ല. കോൺഗ്രസിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണ്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അവർ ആക്രമിക്കുകയാണ്. ചൗക്കീദാറിനെ ചോർ എന്ന് വിളിച്ചവരാണ്. രാജ്യത്തിനു വേണ്ടി യാതൊരു പോസിറ്റീവ് വീക്ഷണവും ഇല്ലാത്തവരാണ് കോൺഗ്രസുകാർ. ഇന്ന് കോൺഗ്രസ് എംഎംസി കോൺഗ്രസ് ആയി മാറി. മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് ആണിത്.  

രാജ്യം ആഗ്രഹിക്കുന്നത് വികസനമാണ്. കോൺഗ്രസ് യുവാക്കളുടെ ഭാവി നശിപ്പിച്ചു. ജനത്തിനു വേണ്ടത് വേഗത്തിലുള്ള വികസനമാണ്. ജംഗിൾ രാജ് ഇനി തിരികെ വരില്ല. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാൾ എന്നിവിടങ്ങളിലുള്ളവർക്ക്, ബിഹാറിലെ വിജയം ഊർജം നൽകും. ബംഗാളിലെ ജനം ജംഗിൾ രാജിനെ തൂത്തെറിയും. കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് ബാധ്യതയായി മാറി’’ – പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും മോദിക്കൊപ്പം വേദിയിലെത്തി. ബിഹാറിലെ എൻഡിഎ സഖ്യത്തിന്‍റെ മഹാ വിജയത്തിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷമാണ് നടന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ആസ്ഥാനത്തെത്തിയത്. വൻ സുരക്ഷയാണ് ആഘോഷ പരിപാടിക്കായി ഏര്‍പ്പെടുത്തിയിരുന്നത്. എൻഎസ്‍ജി സംഘത്തെ അടക്കം കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. English Summary:
Bihar Election Results: Narendra Modi celebrated the NDA\“s victory in Bihar, highlighting the state\“s commitment to development and rejection of \“Jungle Raj\“.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156385